Wednesday, October 21, 2026

എ. ബി ബിനിൽ ചിത്രം ‘പൊങ്കാല’; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

എ ബി ബിനിൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം പൊങ്കാലയുടെ ടൈറ്റിൽ പോസ്റ്റർ നടൻ നടൻ ഫഹദ് ഫാസിൽ റിലീസ് ചെയ്തു. രണ്ടായിരത്തിലെ വൈപ്പിൻ, മുനമ്പം തീരദേശകഥകളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുക. ശ്രീനാഥ് ഭാസി, ബിബിൻ ജോർജ്ജ്, ഹരീഷ് ഉത്തമൻ, ബാബുരാജ്, റോഷൻ ബഷീർ, അലൻസിയർ തുടങ്ങിയവർ പ്രധാനകഥാപത്രങ്ങളായി എത്തുന്നു. ചിത്രം നിർമ്മിക്കുന്നത് ഡോണ തോമസ് ആണ്.

കെ ജി എഫ് സ്റ്റുഡിയോസ്, അനിൽ പിള്ള എന്നിവരാണ് മറ്റ് നിർ മാതാക്കൾ. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. സൂര്യ കൃഷ്ണ, ദുർഗ കൃഷ്ണ, മുരുകൻ, പ്രവീണ, യാമീനി സോന, ഷമ്മി തിലകൻ, തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.  ഗാനരചന: വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ, സംഗീതം അലക്സ് പോൾ,  ഛായാഗ്രഹണം തരുൺ ഭാസ്കർ, എഡിറ്റിങ് സൂരജ് അയ്യപ്പൻ.

spot_img

Hot Topics

Related Articles

Also Read

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം പ്രഖ്യാപിച്ചു

0
ഇ- ഫോർ എന്റർടൈമെന്റിന്റെ ബാനറിൽ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഉടൻ. ശാന്തിമായാദേവിയുടേതാണ് തിരക്കഥ.

മിസ്റ്ററി ഹൊറർ ത്രില്ലർ ‘ആത്മ’യിൽ നായകനായി നരേൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരനായാണ് നരേൻ എത്തുന്നത്. അദ്ദേഹം താമസിക്കുന്ന വീട്ടിൽ നിന്നും കേൾക്കേണ്ടി വരുന്ന അപരിചിതമായ ഒരു സ്ത്രീ ശബ്ദത്തിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രത്തിലെ പ്രമേയം.

ഭീതിദം ‘ഭ്രമയുഗം’; പേടിപ്പെടുത്തി മമ്മൂട്ടി, ടീസർ പുറത്ത്

0
മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന  ഏറ്റവും പുതിയ ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗത്തിന്റെ ടീസർ പുറത്തിറങ്ങി

ജന്മദിനത്തില്‍ ചാവേര്‍; പോസ്റ്റര്‍ റിലീസ് ചെയ്ത് അര്‍ജുന്‍ അശോകന്‍

0
കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്‍റണി വര്‍ഗീസും അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ അര്‍ജുന്‍ അശോകന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടു.

അന്നും ഇന്നും എന്നും മലയാളികളുടെ സൂപ്പർ വില്ലൻ പരിവേഷമായ ‘കീരിക്കാടൻ ജോസ്’; നടൻ മോഹൻരാജ് അന്തരിച്ചു

0
മലയാളി മനസ്സുകളിൽ ‘കിരീടം’ എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമയിലെ  ‘കീരിക്കാടൻ ജോസ്’ എന്ന കഥാപാത്രത്തിലൂടെ ഇടം നേടിയ നടൻ മോഹൻരാജ് അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായ അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തുള്ള...