Sunday, June 7, 2026

ടൊറന്റോ രാജ്യാന്തര ചലച്ചിത്ര മേള- മത്സരിക്കാൻ ആറ് ഇന്ത്യൻ ചിത്രങ്ങളും

ലോകമെമ്പടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന 11 ദിവസം നീണ്ടുനിൽക്കുo  ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 2024 സെപ്തംബർ 5 ന് തുടക്കമിടാൻ പോകുന്നു. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകരും മാധ്യമപ്രവർത്തകരും പ്രേക്ഷകരും എത്തിത്തുടങ്ങി. 25 പ്രദർശനശാലകളാണ്‌ ഇതിനായി തയ്യാറെടുത്തു നിൽക്കുന്നത്. 84 രാജ്യങ്ങളുടെ പ്രാതിനിധ്യങ്ങളോടെ 236 മികച്ച മുഴുനീളചലച്ചിത്രങ്ങൾക്കൊപ്പം രണ്ടു ഡസൻ ഹ്രസ്വചിത്രങ്ങളും പ്രദർശനപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മിക്ക ചിത്രങ്ങളും അടുത്തവർഷത്തെ ഓസ്ക്കർ നോമിനേഷനുകളിൽ എത്താറുണ്ടെന്നുള്ളത് ടൊറൻ്റോമേളയുടെ ഖ്യാതി വർദ്ദിപ്പിക്കുന്നു.

പ്രശസ്ത സം‌വിധായകരും അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും ഉൾപ്പെടുന്ന അഭിമുഖങ്ങളും, നിർമ്മാണ വിതരണ ശൃംഖല ശക്തിപ്പെടുത്താനുപകരിക്കുന്ന ചലച്ചിത്രവിപണിയും ഈ മേളയുടെ പ്രധാന ആകർഷണങ്ങളിൽ‌പ്പെടുന്നു. ഇക്കുറിയും തെന്നിന്ത്യൻ ചിത്രങ്ങളുടെ അഭാവം മേളയിൽ പ്രകടമായിട്ടുണ്ട്. ഇന്ത്യൻ പ്രാതിനിധ്യമുള്ള ആറ് ചിത്രങ്ങളാണ്‌ ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നത്. അതിലെ പ്രധാന നാലുചിത്രങ്ങളും സം‌വിധാനം ചെയ്തിരിക്കുന്നത് വനിതകളാണെന്നുള്ളത് ശ്രദ്ധേയമാണ്‌.

കാൻ ഫെസ്റ്റിവലിൽ ഗ്രാൻറ് പ്രീ നേടിയ ‘ആൾ വി ഇമാജിൻ ആസ് ലൈറ്റ്’ (സം‌വിധായിക : പായൽ കപാഡിയ), ‘സൂപ്പർ ബോയ്‌സ് ഒഫ് മലേഗാവ്’ (സംവിധായിക : റീമ കാഗ്‌തി), ‘ബൂങ്’ (സം‌വിധായിക : ലക്ഷ്മിപ്രിയ ദേവി), ‘സന്തോഷ്’ (സം‌വിധായിക : സന്ധ്യ സൂരി) എന്നീ ചിത്രങ്ങളോടൊപ്പം ശ്രീനിവാസ് കൃഷ്‌ണൻറെ 1991 ലെ ചിത്രമായ ‘മസാല’ (കനേഡിയൻ ക്ലാസ്സിക്ക്) യുo രാജ് കപൂറിൻറെ 1951 ലെ ‘ആവാരാ’ (TIFF Classic) യും ആണ്‌ അവ. പായൽ കപാഡിയയുടെ മുൻ ചിത്രമായ A Night of Knowing Nothing, 2021 ൽ ഇവിടെ മികച്ച വാർത്താചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. TIFF കാനഡക്കാർക്ക് വെറുമൊരു ചലച്ചിത്രമേള മാത്രമല്ല. വർഷം മുഴുവൻ അഞ്ചു തീയേറ്ററുകളിലായി ചലച്ചിത്രപ്രദർശനങ്ങൾ നടക്കുന്നതോടൊപ്പം ചലച്ചിത്രവിദ്യാർത്ഥികൾക്കും കുട്ടികൾക്കുമെല്ലാം ഉപകാരപ്പെടുന്ന വിവിധ ചലച്ചിത്രപ്രവർത്തനങ്ങൾ നടക്കുന്നൊരിടം കൂടിയാണ്‌. അതുകൊണ്ടുതന്നെ രാജ്യാന്തരചലച്ചിത്രമേളക്കാലം ആഘോഷമാക്കുവാൻ തയ്യാറെടുക്കുകയാണ് നഗരം.




spot_img

Hot Topics

Related Articles

Also Read

ഖാലിദ് റഹ്മാൻ ചിത്രം ‘ആലപ്പുഴ ജിംഖാന’; ട്രയിലറിലൂടെ നേടിയത് അഞ്ച് മില്യൺ വ്യൂ

0
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’യുടെ ഏറ്റവും പുതിയ ട്രയിലർ വ്യൂ അഞ്ച് മില്യൺ കഴിഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി...

‘ജമീലാന്റെ പൂവൻകോഴി’  നവംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക്

0
ജമീല എന്ന കേന്ദ്രകഥാപാത്രമായി ബിന്ദുപണിക്കർ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജമീലാന്റെ പൂവൻകോഴി’ നവംബർ എട്ടിന് തിയ്യേറുകളിലേക്ക് എത്തുന്നു. മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. നവാഗതനായ ഷാജഹാൻ ആണ്...

‘രണ്ടാം മുഖം’ തിയ്യേറ്ററുകളിലേക്ക്

0
കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും...

ഓഗസ്ത് ഒന്നുമുതല്‍  പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’

0
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.

‘വമ്പത്തി’യില്‍ സ്വാസിക; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍

0
മലബാറിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്നും കോളേജ് വിദ്യാര്‍ഥിനിയായും അധ്യാപികയായും സ്വാസിക  ഒരുപോലെയെത്തുന്ന ശക്തമായ സ്ത്രീകഥാപാത്ര സിനിമ വമ്പത്തിയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങി.