Sunday, September 6, 2026

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ജിത്തു ജോസഫ് ചിത്രം  ‘വലതുവശത്തെ കള്ളൻ’

നേര്, കൂമൻ, ദൃശ്യം, ദൃശ്യം 2, മമ്മി ആന്റ് മി, മെമ്മറീസ്, നുണക്കുഴി, മൈ ബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബിജു മേനോന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഓഗസ്ത് സിനിമ, സിനിഹോളിക്സ്,ബെഡ് ടൈം എന്നീ ബാനറുകളിൽ ചിത്രം നിർമ്മിച്ചത്  ഷാജി നടേശൻ ആണ്. ബിജു മേനോൻ, ജോജു ജോർജ്ജ് എന്നിവരാണു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഡിനു തോമസ് ഈലന്റെതാണു തിരക്കഥ. ഒരു കുറ്റാന്വേഷണ ചിത്രമാണ് വലതുവശത്തെ കള്ളൻ.

spot_img

Hot Topics

Related Articles

Also Read

‘പുള്ളി’യുമായി ദേവ് മോഹൻ എത്തുന്നു;  ഡിസംബർ 8 ന് തിയ്യേറ്ററുകളിൽ

0
പുള്ളി എന്ന ത്രില്ലർ മൂവിയിൽ പ്രധാന കഥാപാത്രമായി ദേവ് മോഹൻ എത്തുന്നു. ചിത്രം ഡിസംബർ വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും. കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളി.

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

0
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77- വയസ്സായിരുന്നു. പാറോപ്പടിയിലെ വീടില്‍ വെച്ചായിരുന്നു മരണം. 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ഏഴാമത്തെ വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് തുടക്കമിട്ടു.

ജയിലര്‍ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കിലെത്തി വിനായകന്‍

0
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍  രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലറിലെ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് വിനായകന്‍.

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ജനുവരി രണ്ടിന് തിയ്യേറ്ററുകളിൽ

0
തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ഐഡെൻറിറ്റി ജനുവരി 2- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കൂടാതെ...

തിയ്യേറ്റർ കീഴടക്കാൻ ഭ്രമയുഗം ഫെബ്രുവരി 15 ന്

0
മമ്മൂട്ടിയെ നായകനാക്കി ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ സിനിമ  ഭ്രമയുഗം ഫെബ്രുവരി 15 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു.