കഴിഞ്ഞ വർഷം താഴിട്ട് പൂട്ടിയ കോഴിക്കോട് ജില്ലയിലെ അപ്സര തിയ്യേറ്റർ വീണ്ടും സിനിമകളുമായി ജനഹൃദയങ്ങളിലേക്ക്. ആയിരത്തോളം പേർക്ക് ഒരേ സമയം പ്രദർശിപ്പിക്കാൻ കഴിവുള്ള അപ്സര തിയ്യേറ്റർ അൻപത്തിരണ്ട് വർഷക്കാലമായി പ്രേക്ഷകർക്കിടയിൽ നിറസാന്നിധ്യമായിരുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കരാറോടു കൂടി ഇത് ഏറ്റെടുത്തിരിക്കുന്നത്. അതിനാൽ മാജിക് ഫ്രയിംസ് അപ്സര എന്ന പേരോടെയുള്ള വ്യത്യസ്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ- മെയ് മാസങ്ങളോട് കൂടി അപ്സര തിയ്യേറ്ററിൽ സിനിമകൾ പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ.
Also Read
ഏറ്റവും പുതിയ ട്രയിലറുമായി ‘റോന്ത്’
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘റോന്ത്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. ചിത്രം ജൂൺ 13- നു പ്രദർശനത്തിന് എത്തും. ഇലവീഴാപൂഞ്ചിറ...
സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘ചിത്തിനി’
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് സംവിധാനം ചെയ്യുന്നത്.
സോണിയ അഗര്‍വാളും ജിനു ഇ തോമസും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ‘ബിഹൈന്‍ഡി’ന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്
അമന്‍ റാഫി സംവിധാനം ചെയ്ത് പാവക്കുട്ടി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിക്കുന്ന ചിത്രം ‘ബിഹൈഡി’ന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷിജു ജിനു തന്നെയാണ് ചിത്രത്തിന് തിരക്കഥയും നിര്‍വഹിച്ചത്.
2022 – കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്; സർക്കാർ ഉത്തരവിൽ പുതിയ ജൂറി രൂപീകരണം നടന്നു
കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ സർക്കാർ ഉത്തരവിൽ പുതിയ ജൂറി നിർണയം നടന്നു. 2022 ലെ അവാർഡുകൾ നിർണ്ണയിക്കുന്നതിലേക്കാണ് പുതിയ ജൂറി അംഗങ്ങളെ സർക്കാർ ഉത്തരവിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ചലച്ചിത്ര തൊഴിലാളികളുടെ സംഗമത്തിന് വേദിയുമായി കൊച്ചി
ചലച്ചിത്ര തൊഴിലാളികളുടെ സംഗമത്തിന് കൊച്ചി വേദിയാകുന്നു. ബുധനാഴ്ച രാവിലെ 10 ന് പരിപാടികൾക്ക് തുടക്കമിടും. എറണാകുളത്ത് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് സംഗമം നടക്കുന്നത്.







