കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം. രാഷ്ട്രീയ പ്രവർത്തിന് കൊല്ലാനും ചാവനും വേണ്ടി തയ്യാറുള്ള ചെറുപ്പക്കാരുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ചാവേർ. തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവമായിരുന്നു തിയ്യേറ്ററിലൂടെ ചാവേർ കണ്ട പ്രേക്ഷകർക്ക് ലഭിച്ചത്. കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ, മനോജ് കെ യു തുടങ്ങിയവരായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. കണ്ണൂർ പശ്ചാത്തലമാക്കി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നടനും സംവിധായകനുമായ ജോയ് മാത്യുവിന്റേത് ആയിരുന്നു. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ, തുടങ്ങിയവരാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം ജിന്റോ ജോർജ്ജ്, ആൻറണി, എഡിറ്റിങ് നിഷാദ് യൂസഫും സംഗീതം ജസ്റ്റീൻ വർഗീസ്.
Also Read
‘സ്വർഗ്ഗ’ത്തിന്റെ ഓഡിയോ ലോഞ്ചിങ് നടന്നു
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ വെച്ച് നടന്നു. കൂടാതെ ചിത്രത്തിലെ മൂന്നു ഗാനങ്ങൾ കൂടി ലോഞ്ച് ചെയ്തു. ചിത്രത്തിലെ സംവിധായകൻ റെജിസ്...
അർജുൻ അശോകൻ പ്രധാനകഥാപാത്രം; ‘അൻപോട് കണ്മണി’യുടെ ടീസർ പുറത്ത് വിട്ടു
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ലിജു തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അൻപോട് കണ്മണി’യുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വെച്ചാണ് ടീസർ...
സമകാലിക വിഷയങ്ങളുമായി മലയാളത്തിൽ നിന്നും 12 സിനിമകൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ
രഞ്ജൻ പ്രമോദ് സംവിധാനവും രചനയും നിർവ്വഹിച്ച ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം ഒ. ബേബി, ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം, വി, ശരത് കുമാർ, ശ്രുതി ശരണ്യം, സുനിൽ മാലൂർ, ഗഗൻ ദേവ് തുടങ്ങിയവരുടെ സിനിമകൾ കൂടെ പ്രദർശിപ്പിക്കും.
എം എ നിഷാദ് ചിത്രം ‘ലർക്ക്’ ചിത്രീകരണം പൂർത്തിയായി
പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യർ വന്യമൃഗങ്ങളാൽ വേട്ടയാടപ്പെടുന്ന പുതിയ കാലത്തെ അഡ്രസ്സ് ചെയ്ത് കൊണ്ട് എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ലർക്ക്’ എന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കേരള ടാക്കീസിന്റെ...
പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി നടനും സംവിധായകനുമായ എം എ നിഷാദ്
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി എം കുഞ്ഞിമൊയ്തീന്റെ കേസ് ഡയറികളിൽ നിന്നും സിനിമയ്ക്കുള്ള വിഷയം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മകനും സംവിധായകനും നടനുമായ എം എ നിഷാദ് സിനിമയൊരുക്കുന്നു.







