Sunday, September 6, 2026

പരമശിവന്റെ ഭക്തനാകാൻ ഒരുങ്ങി കണ്ണപ്പ; നിരീശ്വരവാദിയുടെ കഥപറയുന്ന ചിത്രവുമായി മുകേഷ് കുമാർ സിംഗ്

മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശിവലിംഗത്തിന് മുന്നിൽ വില്ലേന്തി നിലക്കുന്ന വിഷ്ണു മഞ്ചു ആണ് പോസ്റ്ററിൽ ഉള്ളത്. ‘രക്തത്തിലും വിയർപ്പിലും കണ്ണീരിലും പതിഞ്ഞ ഒരു യാത്രയാണ് കണ്ണപ്പയെ സൃഷ്ടിച്ചത്. പരമശിവന്റെ ഏറ്റവും വലിയ ഭക്തനാകാനുള്ള നിരീശ്വരവാദിയായ ഒരു പോരാളിയുടെ യാത്ര. ഞങ്ങൾ ഉണ്ടാക്കാൻ പോകുന്ന പ്രതിഫലനമാണ് നിഗൂഡവനത്തിലെ യോദ്ധാവ്- ഹൃദയത്തിലുണ്ടാകുന്ന ഒരു ആന്തരിക അനുഭവം’ വിഷ്ണു മഞ്ചു പറഞ്ഞു. ഛായാഗ്രഹണം ഷെൽഡൻ ചൌ. ചിത്രം ന്യൂസിലാഡിന്റെ ഭൂപ്രകൃതി പശ്ചാത്തലമായാണ് ഒരുങ്ങുന്നത്.  

spot_img

Hot Topics

Related Articles

Also Read

ഹാസ്യകലയിലെ അമരക്കാരൻ, ജീവിതഗന്ധിയായ സിനിമകളുടെ സൂത്രധാരൻ…മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചു.

0
മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെ എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, പതിവ്...

നിത്യമേനോനും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘മാസ്റ്റര്‍ പീസ്’ വെബ് സീരീസ് ഉടന്‍ ഹോട്സ്റ്റാറില്‍

0
ലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘കേരള ക്രൈം ഫയല്‍സി’ന് ശേഷം ഹോട്സ്റ്റാര്‍  പുറത്തിറക്കുന്ന വെബ് സീരീസ് ‘മാസ്റ്റര്‍ പീസ് ഉടന്‍. നിത്യമേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു

0
മലയാള സിനിമയിലെ എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച വ്യക്തി കൂടിയാണ് കെ പി ഹരിഹരപുത്രന്‍.

‘സ്വർണ്ണ മീനിന്‍റെ ചേലൊത്ത’ പാട്ടുകൾ

0
കഥാകാരൻ എൻ എസ് മാധവൻ ‘ഹിഗ്വിറ്റ‘ യിൽ പറയും പോലെ ഓർക്കസ്ട്രയുടെ കണ്ടക്ട്ടറെപ്പോലെ പ്രേക്ഷകരിൽ അമ്പരപ്പിന്‍റെയും ആസ്വാദ്യതയുടെയും നിസ്സീമമായ ആനന്ദവും സുഖവും ആവേശവും ദുഃഖവും നൽകി. സംഗീതത്തിലെ ‘ഹിഗ്വിറ്റ’യായിരുന്നു കെ ജെ ജോയ്. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അദ്ദേഹം മലയാള സിനിമയൊന്നാകെ സഞ്ചരിച്ചു.

മികച്ച 250 സിനിമകളിൽ 35 മലയാള സിനിമകൾ; ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച മലയാള ചിത്രമായി ‘ഹോം’

0
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ പട്ടിക വിട്ട് ഓൺലൈൻ ഡാറ്റാ ബേസ്  ആയ ഐഎംഡിബി പുറത്ത് വിട്ടു. ഇതിൽ 35 ചിത്രങ്ങൾ മലയാളത്തിൽ നിന്നുള്ളതാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി...