സുനിൽ ലക്ഷ്മണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഹിയാണ് നായകൻ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. ഭദ്രദീപം കൊളുത്തിക്കൊണ്ട് നടൻ ജയൻ ചേർത്തല തുടക്കം കുറിച്ചു. പുതുമുഖങ്ങളായ ലാൽ ഹരി, വിനു ഭായ്, എന്നിവരാണു പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ജയൻ ചേർത്തല, കോട്ടയം പുരുഷു, മൻരാജ്, നാരായണൻ കുറ്റി, രാജ സാഹിബ്, ലത ദാസ്, സീമ ജി നായർ, എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. എസ്. എം പി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് എസ്. എസ് പവൻ ആണ്. ഛായാഗ്രഹണം പ്രസാദ് അറുമുഖൻ, ഗാനരചന ശ്രേയം ബൈജു, സംഗീതം സുനിൽ ലക്ഷ്മണൻ.
സുനിൽ ലക്ഷ്മണന്റെ തിരക്കഥയും സംവിധാനവും; ‘മഹിയാണ് നായകൻ’ ചിത്രത്തിന്റെ പൂജ നടന്നു
Also Read
‘ബ്രൂസ് ലീ ‘ ചിത്രം ഉപേക്ഷിച്ച് ഉണ്ണി മുകുന്ദന്‍
ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ബിഗ് ബജറ്റ് ചിത്രത്തില്‍ ഒരുക്കാനിരുന്ന ‘ബ്രൂസ് ലി’യുടെ നായക കഥാപാത്രത്തെ ഉപേക്ഷിച്ച് ഉണ്ണി മുകുന്ദന്‍. കോഴിക്കോട് ഗോകുലം ഗലേറിയ മാളില്‍ വെച്ച് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.
ആഷിഖ് അബൂ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രീകരണം പൂർത്തിയായി
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബിന്റെ ചിത്രീകരണം പൂർത്തിയായി. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസെന്റ് അലോഷ്യസ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്....
വേറിട്ട ദൃശ്യാനുഭവം; ക്രൈംത്രില്ലറുമായി പ്രേക്ഷകരെ ഹരംകൊള്ളിച്ച് ‘രേഖാചിത്രം’
ഉദ്വേഗജനകമായ കഥാപാശ്ചാത്തലത്തിലാണ് രേഖാചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്. സമൂഹത്തിൽ നടന്ന സംഭവത്തെ മുൻനിർത്തിക്കൊണ്ട് എന്നാൽ തന്റേതായ രീതിയിൽ കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചുകൊണ്ട് ചലച്ചിത്ര ഭാഷ്യത്തിലേക്ക് നിർമ്മിച്ചെടുക്കുന്ന സിനിമകൾ മലയാളത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്...
സണ്ണി വെയ്നും സൈജു കുറുപ്പും പ്രധാനവേഷത്തിൽ; ചിത്രത്തിന്റെ പോസ്റ്റർ റിലീസായി
സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ‘റിട്ടൺ ആൻഡ് ഡയറക്ട്ഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസായി. മെയ്- 16 നു ചിത്രം തിയ്യേറ്ററുകളിലേക്ക്...
ഒരു സയന്റിസ്റ്റിന്റെ കഥയുമായി ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ ചിത്രീകരണം ആരംഭിച്ചു
എം ആർ കാസിം സംവിധാനം ചെയ്യുന്ന ഏറ്റസവും പുതിയ ചിത്രം ‘അർജുൻ ബോധി- ദി ആൽക്കമിസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജനുവരി 14 ഞായറാഴ്ച ആരംഭിച്ചു.







