Sunday, September 6, 2026

ഷൂട്ടിങ് ആരംഭിച്ച് ഷാജി കൈലാസ്- ജോജു ജോർജ്ജ് ചിത്രം ‘വരവ്’

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വരവ്’ ഷൂട്ടിംഗ് ആരംഭിച്ചു. ജോജു ജോർജ്ജാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മലയോര മേഖലയാണ് കഥാപാശ്ചാത്തലം. മൂന്നാറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യം തുടക്കം കുറിച്ചത്. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം റെജി പ്രോത്താസിസ് നിർവഹിച്ചു. നൈസി റെജി ആദ്യ ക്ലാപ് നല്കി. ഒരു ആക്ഷൻ ത്രില്ലർ മൂവിയാണ് വരവ്. മലയാളത്തിന്റെ പ്രിയ നടി സുകന്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, ബാബുരാജ്, ബിജു പപ്പൻ, ബോബികുര്യൻ, കോട്ടയം രമേഷ്, അശ്വിൻ കുമാർ, അഭിമന്യു തിലകൻ, ബാലാജി ശർമ്മ, രാധിക രാധാകൃഷണൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, ചാലി പാലാ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എ കെ സാജനാണ് തിരക്കഥ ഒരുക്കുന്നത്. ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ സിനിമകൾക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എ കെ സാജനാണ്. ഛായാഗ്രഹണം എസ്. ശരവണൻ, എഡിറ്റിങ് ഷമീർ മുഹമ്മദ്. മൂന്നാർ, മറയൂർ, ഇടുക്കി, തേനി, കാന്തല്ലൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കും.

spot_img

Hot Topics

Related Articles

Also Read

ബാംഗ്ലൂര്‍ ഡേയ്സ് റീമേക് യാരിയാന്‍ 2; ടീസര്‍ പുറത്തിറങ്ങി

0
2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ബാംഗ്ലൂര്‍ ഡേയ് സിന്‍റെ ഹിന്ദി റീമേക് വരുന്നു. 2014- ലെ തന്നെ യാരിയാന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വിട്ടത്.

47- മത് വയലാര്‍ സാഹിത്യപുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി

0
47- മത് വയലാര്‍ സാഹിത്യ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും  പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കലശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം

ആക്ഷേപഹാസ്യവുമായി ജലധാര പമ്പ് സെറ്റ്; തിയ്യേറ്ററില്‍ ചിരിപ്പൂരമൊരുക്കി പ്രേക്ഷകര്‍

0
നര്‍മത്തിലൂടെ ആളുകളെ ഒരുപോലെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ശ്രമകരമായ ജോലിയാണ്, കഴിവും വേണം. ഇത് രണ്ടും ഒത്തിണങ്ങിയ അഭിനേതാക്കളാണ് ഇന്ദ്രന്‍സും ഉര്‍വശിയും.

‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി പ്രേക്ഷകരിലേക്ക്

0
ടൊവിനോ തോമസിനെ ആദ്യമായി പൊലീസ് വേഷത്തിൽ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക് എത്തും.

‘എ രഞ്ജിത്ത്  സിനിമ’യില്‍ ആസിഫ് അലി നായകനാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
ആസിഫ് അലി, നമിത പ്രമോദ്, സൈജു കുറുപ്പ്, ഹന്നാ റെജി കോശി, ആന്‍സണ്‍ പോള്‍, ജുവല്‍ മേരി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.