Sunday, September 6, 2026

‘ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍, അദ്ദേഹമാണ് എന്‍റെ ആശാന്‍’; കെ ജി ജോര്‍ജ്ജിനെ അനുസ്മരിച്ച് ലിജോ ജോസ്

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജ്ജിനെ അനുസ്മരിച്ചു സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി. ‘ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരി ല്‍ ഒരാള്‍, അദ്ദേഹമാണ് എന്‍റെ ആശാന്‍’ എന്നു അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. കുറിപ്പിന്‍റെ പൂര്‍ണരൂപം;

‘സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങള്‍ ആ കഥ കവിഞ്ഞൊഴുകി. ചിന്തയുടെ നാലാമത്തെ ചുവര് തകര്‍ത്തു പുറത്തേക്കോടിയ കഥാപാത്രങ്ങളുടെ. വിപ്ലവം കണ്ടു മത്തു പിടിച്ച മലയാള നവതരംഗത്തിന്‍റെ  പിതാവ് തന്‍റെ  ഫ്രഞ്ച് ഊശാന്താടിയില്‍ വിരലോടിച്ച ശേഷം ആര്‍ത്തട്ടഹസിച്ചു. ആദ്യം കാണുമ്പോള്‍ സ്വപ്നാടകനായ ഒരു ചെറുപ്പക്കാരന്‍റെ  മനസ്സിന്‍റെ ചുരുളുകള്‍ക്കിടയില്‍ എന്തോ തിരയുകയാരുന്നു അയാള്‍. പിന്നീട് പുതുതായി പണിത ഐരാവതക്കുഴി പഞ്ചായത്തിലെ പാലം തകര്‍ന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍, ഭാവന തീയേറ്റേഴ്‌സില്‍ നിന്നും കാണാതായ തബലിസ്റ്റ് അയ്യപ്പന്‍റെ കേസന്വേഷിക്കാന്‍ വന്ന പോലീസുകാര്‍ക്കിടയില്‍, ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ അപമാനത്തില്‍ ആത്മഹത്യ ചെയ്ത ഒരാളുടെ പ്രേതമടിഞ്ഞ കടല്‍ക്കരയില്‍ , സര്‍ക്കസ് കൂടാരത്തിനുള്ളിലെ ആരവങ്ങള്‍ക്കി ടയില്‍ തല കുനിച്ചു നിന്ന ഒരു കുള്ളന് പുറകില്‍, കോടമ്പാക്കത്തെ തിരക്കില്‍ അലിഞ്ഞില്ലാതായ ലേഖ എന്ന സിനിമാനടിയുടെ ഫ്ളാഷ്ബാക്കിലെ ഇരുട്ടിടനാഴിയില്‍. കടത്തു കടന്നു ചെല്ലുന്ന ഒരു ഗ്രാമത്തിലെ മനുഷ്യക്കോലങ്ങളിരുന്ന നാടന്‍ കള്ളുഷാപ്പിലെ മദ്യപര്‍ക്കിടയില്‍. റബ്ബര്‍ പാലിന് നിറം ചുവപ്പാണെന്നു പറഞ്ഞലറി വിളിച്ച ഒരു ചെറുപ്പക്കാരന്‍റെ കടും നിറമുള്ള കണ്ണില്‍, ഒരാളുടെ അന്ത്യയാത്രയില്‍ സഹയാത്രികരായ സഞ്ചാരികള്‍ക്കിടയില്‍, അങ്ങിനെ അങ്ങിനെ ഒരുപാടിടങ്ങളില്‍ ആ ചിരിയുണ്ടായിരുന്നു… സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടിക്കാരന്‍ സംവിധായകന്‍റെ ചിരിയിവിടെ തന്നെയുണ്ടാകും. അത് കേള്‍ക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍  മലയാളത്തിന്‍റെ  കെ.ജി ജോര്‍ജ് ആണെന്നും, അദ്ദേഹമാണ് എന്‍റെ ആശാന്‍ എന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കും….’







spot_img

Hot Topics

Related Articles

Also Read

പരമശിവന്റെ വേഷത്തിൽ അക്ഷയ് കുമാർ; ‘കണ്ണപ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പരമശിവനായി എത്തുന്ന അക്ഷയ്...

നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡൻറ്സ്’ പോസ്റ്റർ പുറത്ത്

0
നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡൻറ്സ്’ പോസ്റ്റർ പുറത്ത്.  ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം 2019- ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ ആണ്. ഇരുവരും...

വിഷുവിനൊരുങ്ങി ഉസ്കൂള്‍ ; ട്രെയിലർ റിലീസായി

0
പി എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ഉസ്കൂള്‍ ചിത്രത്തിന്റെി ട്രെയിലർ പുറത്തിറങ്ങി. പ്ലസ് ടൂ വിദ്യാര്ഥിനകളുടെയും അവരുടെ സെന്റ്്ഓഫ് സംഭവങ്ങളുമാണ് ചിത്രത്തിന്‍ പ്രമേയം

പരമശിവന്റെ ഭക്തനാകാൻ ഒരുങ്ങി കണ്ണപ്പ; നിരീശ്വരവാദിയുടെ കഥപറയുന്ന ചിത്രവുമായി മുകേഷ് കുമാർ സിംഗ്

0
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങൾ; നവംബർ 22- ന് സൂക്ഷ്മദർശിനി പ്രേക്ഷകരിലേക്ക്

0
ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനി നവബർ 22- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഹാപ്പി ഹവേർസ് എന്റർടയിമെന്റ്സ്, എ വി എ...