Sunday, September 6, 2026

നടി മീന ഗണേഷ് അന്തരിച്ചു

നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു എ എൻ ഗണേഷ് ആണ് ഭർത്താവ്. മസ്തിഷ്കാഘാതം സംഭവിച്ച് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. നാടകരംഗത്തൂടെ സിനിമയിലെത്തിയ നൂറിലേറെ സിനിമകളിലും 20- ഓളം സീരിയലുകളിലും വേഷമിട്ടു. 1976- ൽ പുറത്തിറങ്ങിയ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം ആണ് മീന അഭിനയിച്ച അദ്യ മലയാള സിനിമ. കലാഭവൻ മണി നായകനായി എത്തിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മീശമാധവൻ, കരുമാടിക്കുട്ടൻ, അമ്മക്കിളിക്കൂട്, സെല്ലുലോയിഡ്, നന്ദനം, തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. സംസ്കാരം വൈകീട്ട് ഷോർണൂർ ശാന്തി തീരത്ത് വെച്ച് നാലുമണിക്ക് നടക്കും.

spot_img

Hot Topics

Related Articles

Also Read

ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വാരത്തിലേക്ക് കടന്ന് ‘നദികളില്‍ സുന്ദരി യമുന’

0
പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വരത്തിലേക്ക് കടക്കുകയാണ്  ‘നദികളില്‍ സുന്ദരി യമുന’. കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയമുള്ള ചിത്രമായി മാറിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസൂം ഒന്നിച്ചഭിനച്ച ഈ  ചിത്രം.

നിത്യതയിലേക്ക് മടക്കം; എം ടി വാസുദേവൻ നായർ വിടവാങ്ങി

0
മലയാളത്തിന്റെ അക്ഷരഖനി എം ടി വാസുദേവൻ നായർ വിടവാങ്ങി. അനേകം തലമുറകൾക്ക് എഴുത്തിന്റെ മാസ്മരികത പകർന്നു നല്കിയ കഥാകാരൻ ഇനിയോർമ്മ. ഏറെ നാളുകളായി വാർദ്ധക്യ സഹജമായ ചികിത്സ തുടർന്ന് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച...

ജോജു ജോർജ്ജിന്റെ ‘പണി’ ഇനി ഒടിടിയിൽ  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം.   ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ...

ഷറഫുദ്ദീനും  ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങൾ; ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷറഫുദ്ദീനെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം ഹലോ മമ്മിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

അപർണ മൾബറി കേന്ദ്രകഥാപാത്രം; ഇന്ത്യയിലെ ആദ്യ A I സിനിമ ഒരുങ്ങുന്നു

0
സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമ ഒരുങ്ങുന്നു.