ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റിനീഷ് കെ എന്‍ നിര്‍മ്മിച്ച് ബിബിന്‍ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ബ്രോ കോഡ്’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 21 ഗ്രാംസ് എന്ന ക്രൈം മൂവിക്ക് ശേഷം ഇതേ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ചിത്രമാണ് ‘ബ്രോ കോഡ്’. ഇതേ ബാനറില്‍ ഒരുങ്ങിയ മറ്റൊരു ചിത്രം ഫീനിക്സ് റിലീസ് ചെയ്യാനിരിക്കവേ ആണ് ‘ബ്രോ കോഡ്’ പ്രഖ്യാപിച്ചു കൊണ്ട് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് രംഗത്ത് എത്തുന്നത്. ഹ്യൂമര്‍ ത്രില്ലര്‍ ചിത്രമാണിത്. അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഗായത്രി അരുണ്‍, വിധുപ്രതാപ്, ബൈജു സന്തോഷ്, ചന്തുനാഥ്, ഭാമ അരുണ്‍, യോഗ് ജാപ്പി, ജീവ ജോസഫ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംഗീതം രാഹുല്‍ രാജ്, ഛായാഗ്രഹണം ആല്‍ബി, എഡിറ്റിങ് കിരണ്‍ ദാസ്.
Also Read
ഫാമിലി എന്റർടൈനർ മൂവി ‘കടകൻ’ ഉടൻ തിയ്യേറ്ററിലേക്ക്
പ്രണയ വിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കടകൻ മാർച്ച് ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കടകൻ.
പുത്തന്‍ ട്രെയിലറുമായി രാമചന്ദ്ര ബോസ് & കോ; നന്‍മയുള്ള കൊള്ളക്കാരന്‍റെ കഥ
ഓണത്തിന് റിലീസാവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തി ഹനീഫ് ആദേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് & കോ. ഇപ്പോള്‍ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ട്രയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
പുത്തൻ ക്യാരക്ടർ പോസ്റ്ററുമായി ‘സ്വർഗ്ഗം’
മധ്യതിരുവിതാംകൂറിലെ രണ്ട് ക്രൈസ്തവകുടുംബങ്ങളുടെ കഥപറയുന്ന ചിത്രം ‘സ്വർഗ്ഗ’ത്തിന്റെ ഏറ്റവും പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തില് ആനിയമ്മ എന്ന കഥാപാത്രമായാണ് മഞ്ജുപിള്ള എത്തുന്നത്. മഞ്ജു പിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് പുരത്തിറങ്ങിയിരിക്കുന്നത്. സി എൻ...
ആവേശമായി മലൈക്കോട്ടൈ വാലിബൻ; പുത്തൻ പോസ്റ്റർ പ്രേക്ഷകരിലേക്ക്
മോഹൻലാലിനെ നായകനാക്കി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബാന്റെ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ആവേശമുണർത്തി. സംഘട്ടന രംഗമാണ് ഇത്തവണത്തെ പോസ്റ്ററിൽ ഉള്ളത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായിരിക്കുന്നത്.
സോജൻ ജോസഫ്- ഷൈൻ ടോം ചാക്കോ ഒന്നിക്കുന്ന ചിത്രം ഒപ്പീസ് പുരോഗമിക്കുന്നു
സോജൻ ജോസഫ് സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഒപ്പീസിലേക്ക് കന്നഡ- തെലുങ്ക് ചിത്രങ്ങളിലെ അഭിനേതാവായ ദീക്ഷിത് ഷെട്ടിയും ഒന്നിക്കുന്നു. ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും സജീവ സാന്നിദ്ധ്യമാണ് സോജൻ ജോസഫ്.







