നടനും സംവിധായകനുമായ ശേഖർ കപൂർ 54- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. നിർമാതാവും ഫിലിം മാർക്കറ്റിങ് മുൻ മേധാവിയുമായ ജെറോം പൈലാർഡ്, ഛായാഗ്രാഹകൻ ജോസ് ലൂയി അൽകെയ്ൻ, നിരമാതാക്കളായ ഹെലൻ ലീക്ക്, കാതറീൻ ഡുസ്റ്റാർട്ട് തുടങ്ങിയവരാണ് മറ്റ് ജൂറി അംഗങ്ങൾ. മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്. പത്ത് ലക്ഷം രൂപയും സർട്ടിഫിക്കറ്റും നൽകും. നവംബർ 20 ന് ആരംഭിക്കുന്ന ചലച്ചിത്രമേള 28 വരെയാണ് ഉണ്ടാകുക.
Also Read
ആകാംക്ഷഭരിതമായ ട്രയിലറുമായി ‘റോന്ത്’
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘റോന്ത്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.വെള്ളിയാഴ്ച കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ കുഞ്ചാക്കോ ബോബനാണ്...
ഗുണ്ടാകുടിപ്പകയുടെ കഥയുമായി ‘അങ്കം അട്ടഹാസം’
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ കുമാർ ജി, സാമുവൽ മത്തായി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അങ്കം അട്ടഹാസം എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. ദുൽഖർ സൽമാൻ, ഗോകുൽ സുരേഷ്, ടോവിനോ...
‘പ്രതിമുഖം’ ട്രെയിലർ പുറത്ത്
പുറമെ പുരുഷനും അകമേ സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മധു എന്ന ചെറുപ്പക്കാരന്റെ ജീവിതകഥ പറയുന്ന ചിത്രം ‘പ്രതിമുഖം’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. തിരുവല്ല കേന്ദ്രീകൃതമായ ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ...
‘നളിനകാന്തി’യുമായി ടി പത്മനാഭന്റെ ജീവിത കഥ ഇനി ബിഗ് സ്ക്രീനിൽ
എഴുത്തുകാരൻ ടി പത്മനാഭന്റെ ജീവിതകഥ പറയുന്ന ചിത്രം വരുന്നു. എഴുത്തുജീവിതത്തിൽ പതിറ്റാണ്ടുകൾ കടന്ന മലയാളികളുടെ പ്രിയ എഴുത്തുകാരന്റെ ജീവിതത്തെ സിനിമയാക്കുന്നത് കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ദ്രോത്ത് ആണ് പത്മനാഭന്റെ ജീവിതത്തെ ദൃശ്യരൂപത്തിൽ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്
100 കോടി കളക്ഷൻ നേടി ‘നേര്’
മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് ചിത്രത്തിന്റെ കളക്ഷൻ 100 കോടി കവിഞ്ഞു എന്നു നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി.







