Sunday, September 6, 2026

മോഹൻലാൽ- സത്യൻഅന്തിക്കാട് ചിത്രം ഹൃദയപൂർവ്വം; ജന്മദിനത്തിൽ  ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി  മോഹൻലാൽ 

മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ഫസ്റ്റ് ലുക്ക്  പോസ്റ്റർ മോഹൻലാൽ തന്റെ ജന്മദിനത്തിൽ റിലീസ് ചെയ്തു. മോഹൻലാലിന്റെ 65- മത്തെ ജന്മദിനമാണിത്. “ഉള്ളിന്റെ ഉള്ളിൽ നിന്നും, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം..” എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലും മാളവിക മോഹനും സംഗീത് പ്രതാപുമാണ് പോസ്റ്ററിൽ ഉള്ളത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ഓണം റിലീസായി ഓഗസ്റ്റ് 28- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ ഇതിനിടെ കേരളത്തിലെ ചിത്രീകരണം മുഴുവനായും പൂർത്തിയാക്കി.

അഖിൽ സത്യന്റെതാണ് കഥ. തിരക്കഥ സോനു ടി. പി എഴുതുന്നു. അനൂപ് സത്യൻ അസിസ്റ്റന്റ് ഡയറക്ടറായും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു. പ്രകൃതിരമണീയമായ പശ്ചാത്തലഭംഗിയും ചിത്രത്തിൽ ഒരുക്കുന്നുണ്ട്. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന 20- മത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ഛായാഗ്രഹണം അനു മൂത്തേടത്ത്. സന്ദീപ് ബാലകൃഷ്ണൻ എന്നകഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മാളവിക മോഹൻ നായികയായി എത്തുന്നു. സംഗീത് പ്രതാപ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ്,  ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. എഡിറ്റിങ്- കെ രാജഗോപാൽ, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ.

spot_img

Hot Topics

Related Articles

Also Read

ഹൊറർ കോമഡി എന്റർടൈനർ ചിത്രവുമായി ‘പ്രകമ്പനം’

0
ഗണപതിയും സാഗർ സൂര്യയും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിന്റെ പൂജാ കർമ്മവും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് വെച്ച് നടന്നു. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’. നരവസ ഫിലിംസിന്റെയും ലക്ഷ്മീനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ...

എമ്പുരാന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

0
പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന എമ്പുരാനു വിജയാശംസകൾ നേർന്നു മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച എമ്പുരാൻ പോസ്റ്ററിനൊപ്പം ‘മലയാള സിനിമയുടെ അഭിമാനമാകട്ടെ’ എന്നു അദ്ദേഹം വാക്കുകൾ കുറിച്ചു. മലയാളികൾ ഏറെ പ്രതീക്ഷയോടെ...

മേജർ രവി ചിത്രം എത്തുന്നു; ‘ഓപ്പറേഷൻ റാഹത്ത്’

0
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ബുക്കിങ് തുടങ്ങി,  ജൂലൈ ആറിന് ചിത്രം തിയ്യേറ്ററിലേക്ക്

0
‘കനകരാജ്യ’ത്തിന്റെ ബുക്കിങ് ആരംഭിച്ചു. ചിത്രം  ജൂലൈ ആറിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ്; പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ

0
കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പി ജേതാവും ഇന്ത്യയുടെ അഭിമാന മുയർത്തിയ സംവിധായികയുമായ പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ. 29- മത് കേരള ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13...