Wednesday, October 21, 2026

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘അതിഭീകര കാമുകൻ’

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, ഗൌതം താനിയിൽ എന്നിവർ നിർമ്മിച്ച് ലുക്മാൻ അവറാൻ നായക കഥാപാത്രമായി എത്തുന്ന ചിത്രം ‘അതിഭീകര കാമുക’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലുക്മാൻ അവറാന്റെ പിറന്നാൾദിന സ്പെഷ്യലായാണ് പോസ്റ്റർ റിലീസ് ചെയ്തത്. സിസി നിതിൻ, ഗൌതം താനിയിൽ എന്നിവരാണു സംവിധാനം. ചിത്രത്തിൽ നായികയായി എത്തുന്നത് ദൃശ്യ രഘുനാഥ് ആണ്.

പാലക്കാട്, നെല്ലിയാമ്പതി, തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഒരു ഫീൽ ഗുഡ് കോമഡി ചിത്രമാണ് അതിഭീകര കാമുകൻ. കാർത്തിക്,  മനോഹരിജോയ്, തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചന സുജയ് മോഹൻരാജ്, ഛായാഗ്രഹണം ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റിങ് അജീഷ് ആനന്ദ്.

spot_img

Hot Topics

Related Articles

Also Read

വിസ്മയം തീർത്ത് മാത്യു തോമസ് ചിത്രം ‘ലൌലി’ യുടെ ട്രയിലർ പുറത്ത്

0
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’യുടെ വിസ്മയകരമായ ട്രയിലർ പുറത്ത്. കുട്ടികൾക്കായി നിർമ്മിക്കപ്പെട്ട ചിത്രമാണ് ‘ലൌലി’. ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ...

നര്‍മത്തില്‍ പൊതിഞ്ഞ ‘മാസ്റ്റര്‍ പീസ്’; വെബ് സീരീസ് ട്രൈലര്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍

0
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ വെബ് സീരീസ് ‘മാസ്റ്റര്‍ പീസി’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഡിസ്നി പ്ലസിന്‍റെ തന്നെ മുന്‍പിറങ്ങിയ മലയാളം വെബ് സീരീസായ ‘കേരള ക്രൈം ഫയല്‍സ്’ ഏറെ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ കേരള ക്രൈം ഫയല്‍സില്‍ നിന്നും തീര്‍ത്തൂം വ്യത്യസ്തമായ പ്രമേയവുമായാണ് ഡിസ്നി ഹോട്ട്സ്റ്റാര്‍ മാസ്റ്റര്‍ പീസിലൂടെ വരുന്നത്.

കൊറോണ ധവാന്‍; പ്രചാരണവുമായി ശ്രീനാഥ്  ഭാസി, ആലുവ യു സി കോളേജില്‍ ആവേശക്കടലിരമ്പം

0
ശ്രീനാഥ് ഭാസിയും ലുക് മാനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കൊറോണ ധവാന്‍ എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം ആലുവ യുസി കോളേജില്‍ എത്തി. പ്രതീക്ഷിച്ചതിനെക്കാള്‍ പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ കൊറോണ ധവാന് കിട്ടിക്കൊണ്ടിരിക്കുന്നത്.

ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ കിങ് ഓഫ് കൊത്ത, റിലീസിന് നാല് ദിനങ്ങള്‍ ബാക്കി

0
ആഗസ്ത് 24- നു പുറത്തിറങ്ങാന്‍ ‘കിങ് ഓഫ് കൊത്ത’യ്ക്കിനി നാല് ദിനങ്ങള്‍ ബാക്കി. പ്രീ ബുക്കിങില്‍ ഒരുകോടിയിലേറെ ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു

‘പ്രിൻസ് ആൻഡ് ഫാമിലീസ്’ ദിലീപ് ചിത്രം മെയ് 9- നു തിയ്യേറ്ററുകളിലേക്ക്

0
നടൻ ദിലീപിന്റെ 150- മത്തെ ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലീസ്’ ദിലീപ് ചിത്രം മെയ് 9- നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ...