Sunday, September 6, 2026

ഹണി റോസ് നായികയാവുന്ന ‘റേച്ചൽ’; ഫസ്റ്റ് ടീസർ പുറത്തിറങ്ങി

ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ ആദ്യ ട്രയിലർ റിലീസായി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. എബ്രിഡ് ഷൈൻ ചിത്രത്തിന്റെ സഹനിർമ്മാതാവും തിരക്കഥകൃത്തുമാണ്. ഏറെ വയലൻസ് നിറഞ്ഞ ചിത്രമാണ് റേച്ചല് എന്നു അണിയറപ്രവർത്തകരും ടീസറും വ്യക്തമാക്കുന്നുണ്ട്.

കന്നഡ, തമിഴ്,അമലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലുമചിത്രം റിലീസ് ചെയ്യും. ബാബുരാജ്, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ചന്തു സലിംകുമാർ, റോഷൻ ബഷീർ, വന്ദിത മനോഹരന്, ജോജി ദിനേശ്, പോളി വത്സൻ, തുടങ്ങിയവരും മറ്റ് പ്രധാനകഥാപത്രങ്ങളായി എത്തുന്നു. സിനിമ സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാലയാണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, സംഗീതവും പശ്ചാത്തലസംഗീതവും ഇഷാൻ ഛബ്ര, എഡിറ്റിങ് മനോജ്. 

spot_img

Hot Topics

Related Articles

Also Read

പ്രശസ്ത നാടക- സിനിമ  നടൻ എം സി ചാക്കോ അന്തരിച്ചു

0
1977- ൽ  പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്.

സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരഭ ചിത്രം ‘ഫൂട്ടേജ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
മഞ്ജു വാരിയരെ കേന്ദ്രകഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫൂട്ടേജി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പോസ്റ്ററിൽ വിശാഖും ഗായത്രിയുമാണ് ഉള്ളത്.

“ഏതോ ജന്മകല്പനയി”ലെ ‘ചാമര’വും ‘പാളങ്ങളും’ മദനോത്സവ’വും

0
“ഏതോ ജന്മകല്‍പനയില്‍ ഏതോ ജന്മവീഥികളില്‍” മലയാളി മനസ്സിലേക്ക് തീവണ്ടിയുടെ വേഗതയിൽ കുതിച്ചുകയറി പാട്ടിലൂടെ മെല്ലെ നടന്നു നീങ്ങുന്ന സെറീന വഹാബ് എന്ന അഭിനേത്രി വളരെ പെട്ടെന്നുതന്നെ മലയാളികളില്‍ ഒരാളായി മാറുകയായിരുന്നു.  ഭരതന്‍റെയും പത്മരാജന്‍റെയും...

സ്ക്രീനിൽ മിന്നാൻ ഫഹദ് വീണ്ടും ‘ആവേശ’ത്തിൽ; ടീസർ പുറത്ത്

0
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആവേശത്തിന്റെ ടീസർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിൽ മൻസൂർ അലിഖാനും മറ്റൊരു പ്രധാന കഥാപത്രമായി എത്തുന്നുണ്ട്.

ഷഹീൻ സംവിധാനം ചെയ്യുന്ന ‘എക്സിറ്റ്’; ട്രയിലർ പുറത്ത്

0
വിശാഖ് നായരെ കേന്ദ്രകഥാപാത്രമാക്കി ഷഹീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘എക്സിന്റെട്രയിലർ റിലീസ് ചെയ്തു. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് എക്സിറ്റ്.