Saturday, September 5, 2026

സൌബിൻ ഷാഹിർ- നമിത പ്രമോദ് ഒന്നിക്കുന്ന ചിത്രം ‘മച്ചാന്റെ മാലാഖ’ പോസ്റ്റർ റിലീസ്

അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവിന്റെ നിർമ്മാണത്തിൽ സൌബിൻ ഷാഹിർ, നമിത പ്രമോദ് തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കിക്കൊണ്ട് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം  ‘മച്ചാന്റെ മാലാഖ’ യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഈസ്റ്റർ ദിനത്തിൽ  പുറത്തിറങ്ങി. കഥ ജക്സൺ  ആന്റണിയുടെയും രചന അജീഷ് പി തോമസിന്റേതുമാണ്. നടൻ ടൊവിനോ തോമസിന്റെ ഓഫീഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്.

ബസ് കണ്ടക്ടറായ സജീവന്റെയും മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ബീജിമോളുടെയും ജീവിതകഥയാണ് സിനിമയുടെ കാതൽ. നമിത പ്രമോദ്, സൌബിൻ ഷാഹിർ, ദിലീഷ് പോത്തൻ, മനോജ് കെ യു, സുദർശൻ, ആര്യ, ശ്രുതി ജയൻ, വിനീത് തട്ടിൽ, അൽഫി പഞ്ഞിക്കാരൻ, തുടങ്ങിയവരും മറ്റ് പ്രധാനകഥാപാത്രങ്ങളായി വേഷമിടുന്നു. സംഗീതം ഔസേപ്പച്ചൻ, ഛായാഗ്രഹണം വിവേക് മേനോൻ,  എഡിറ്റിങ് രതീഷ് രാജ്, ഗാനരചന സിന്റോ സണ്ണി.

spot_img

Hot Topics

Related Articles

Also Read

ജൂൺ 13 ന് തിയ്യേറ്ററുകളിൽ എത്തുന്നു ‘ടർബോ’

0
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ടർബോയുടെ റിലീസ് ജൂൺ 13 ന്.

മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0
മലയാള ചലച്ചിത്ര സൌഹൃദ വേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സാമൂഹിക പ്രസക്തിയുള്ള കുടുംബ ചിത്രമായി ;ജാനകി ജാനേ’ തിരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര പ്രതിഭാ പുരസ്കാരങ്ങൾ സംവിധായകൻ വി എം വിനു, നിർമ്മാതാവും നടനുമായ എ വി അനൂപ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

‘എ രഞ്ജിത്ത്  സിനിമ’യില്‍ ആസിഫ് അലി നായകനാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
ആസിഫ് അലി, നമിത പ്രമോദ്, സൈജു കുറുപ്പ്, ഹന്നാ റെജി കോശി, ആന്‍സണ്‍ പോള്‍, ജുവല്‍ മേരി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

പുതിയ പോസ്റ്ററുമായി ഹൊറർ കോമഡി എന്റർടൈനർ മൂവി ‘പ്രകമ്പനം’

0
ഗണപതിയും സാഗർ സൂര്യയും പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ കാർത്തിക് സുബ്ബരാജാണ് പോസ്റ്റർ റിലീസ് ചെയ്തത്. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’....

അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം

0
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.