Sunday, September 6, 2026

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പി’ൽ ഒന്നിച്ച് ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകും

ശിവൻകുട്ടന്റെ കഥയിൽ ജെസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മെയ് മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ തിരക്കഥ വിജു രാമചന്ദ്രന്റേതാണ്. തൊടുപുഴയിലെ ഗ്രാമമാന്തരീക്ഷമാണ് ചിത്രത്തിലെ പ്രധാന ആകർഷണം.

അപ്പാനി ശരത്, ശിവൻകുട്ടൻ, അംബിക മോഹൻ, നാരായണൻ കുട്ടി, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ഗൌരി നന്ദ, ചെമ്പിൽ അശോകൻ, മഹേശ്വരി അമ്മ, പാഷാണം ഷാജി, പുന്നപ്ര അപ്പച്ചൻ, സുധി കൊല്ലം, നിർമ്മൽ പാലാഴി, ചിഞ്ചു പോൾ, ജയകൃഷ്ണൻ, ഉല്ലാസ് പന്തളം, ചാലിപാലാ, കോബ്ര രാജേഷ്, രഞ്ജിത് കലാഭവൻ, റിയ രഞ്ജൂ, രാജേഷ് പറവൂർ തുടങ്ങിയവർ  പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അന്തരിച്ച നടൻ കൊല്ലം സുധി ഒടുവിലഭിനയിച്ച സിനിമകളിൽ ഒന്നാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. ഛായാഗ്രഹണം അശ്വഘോഷൻ, വരികൾ സന്തോഷ് വർമ്മ, സംഗീതം ബിജിപാൽ.   

spot_img

Hot Topics

Related Articles

Also Read

വെന്നിക്കൊടി പാറിച്ച് ‘ആവേശം’ ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്;  രംഗണ്ണനെ നെഞ്ചിലേറ്റി പ്രേക്ഷകർ

0
ജിത്തുമാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാനകഥാപാത്രമായി എത്തിയ ആവേശം ഇരുപത്തിയഞ്ചാം ദിവസത്തിൽ മുന്നോട്ട്.

‘ഗരുഡന്’ ശേഷം ഹൊറർ ത്രില്ലറുമായി മിഥുൻ മാനുവലിന്റെ തിരക്കഥയിൽ ‘ഫീനിക്സി’ന്റെ ട്രയിലർ;  കഥ, തിരക്കഥ വിഷ്ണു ഭരതൻ

0
അജു വർഗീസ്, അനൂപ് വർഗീസ്, അനൂപ് മേനോൻ, ചന്തു നാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ ചിത്രം ‘ഫീനിക്സ്’ ട്രയിലർ പുറത്ത്.

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘പാർട്ട്നേഴ്സ്’ ജൂൺ 28- ന്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ് ജൂൺ 28 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.

 അനൂപ് മേനോൻ കേന്ദ്രകഥാപാത്രം; ‘ഈ തനിനിറം’ ചിത്രീകരണം ആരംഭിച്ചു

0
ധനുഷ് ഫിലിംസിന്റെ ബാനറിൽ അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഈ തനിനിറ’ത്തിന്റെ ഷൂട്ടിംഗ് പാലാ, ഭരണങ്ങാനം, എന്നിവിടങ്ങളിൽ ആരംഭിച്ചു. ഒരു ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രമാണ്...

പതിനാറുവർഷങ്ങൾക്ക് ശേഷം ഒന്നിക്കുവാൻ മോഹൻലാലും മമ്മൂട്ടിയും

0
പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. 11 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി നായകനായി എത്തിയ കടൽകടന്നോരു മാത്തുക്കുട്ടി എന്ന...