Sunday, June 7, 2026

നവയുവത്വത്തിന്റെ അനശ്വര നടനം

മലയാള സിനിമാലോകം ഇന്നേറെ പ്രതീക്ഷയോടും കൌതുകത്തോടും കൂടി നോക്കുന്ന അഭിനേത്രിയാണ് അനശ്വര രാജൻ. വളരെ ചെറുപ്പകാലത്ത് ശ്രദ്ധേയയായ നടിയായി ഉയർന്നു വന്ന കലാകാരി. മലയാള സിനിമയുടെ കാലാകാലങ്ങളായുള്ള സൂപ്പർ ഹിറ്റ് നടിമാരുടെ കൂട്ടത്തിലൊരാളായി മുൻനിരയിലേക്കാണ് ഇപ്പോൾ അനശ്വര രാജന്റെ എൻട്രി. ഒരുപക്ഷേ വളർന്നു വരുന്ന ഏറ്റവും പുതിയ തലമുറകൾക്കിടയിൽ ജനപ്രീതി ലഭിച്ചു കൊണ്ടിരിക്കുന്ന വനിതാ താരം. കാലത്തിനൊത്തും സാഹചര്യത്തിനൊത്തും നിരന്തരം അപ്ഡേറ്റാണ് അനശ്വര. അത് കൊണ്ടുതന്നെ മലയാളത്തിൽ മാത്രമല്ല, ഇതര ഭാഷകളിലും അനശ്വര ശ്രദ്ധേയയായിക്കഴിഞ്ഞു.

തൊട്ടതെല്ലാം പൊന്നാക്കുക എന്ന രീതിയാണ്  അനശ്വര രാജൻ അഭിനയിച്ച ചിത്രങ്ങളെല്ലാം. ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ച ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘നേര് ‘ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് അഭിനയകലയിൽ തന്റെ ഇരിപ്പിടം ഉറപ്പിച്ചു, ഈ കലാകാരി. നേരിന് ശേഷം പുറത്തിറങ്ങിയ ഓസ്ലർ ആണ് അനശ്വര അഭിനയിച്ച മറ്റൊരു സിനിമ. മലയാള സിനിമയുടെ ഭാഗ്യമായി അനശ്വര രാജൻ മാറിക്കഴിഞ്ഞത് അഭിനയത്തോടുള്ള പാഷൻ തന്നെ.

മഞ്ജു വാര്യർ നായികയായി എത്തിയ ‘2017- ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ആതിര എന്ന കഥാപാത്രമായി മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനശ്വര. പിന്നീട് 2019 ൽ തണ്ണീർ മത്തൻ ദിനങ്ങൾ, 2019 ൽ ആദ്യരാത്രി, 2022- ൽ സൂപ്പർ ശരണ്യ, 2022- ൽ മൈക്ക്, 2023- ൽ പ്രണയവിലാസം, തുടങ്ങി നിരവധി ജനപ്രിയ സിനിമകളിൽ മികച്ച അഭിനയം കാഴ്ച വെച്ചു.  കൌമാര കാലത്തെ പ്രണയവും കൌതുകവും നിറഞ്ഞ സ്കൂൾ വിദ്യാഭ്യാസകാലഘട്ടത്തെ പ്രമേയം ഉൾക്കൊണ്ട തണ്ണീർ മത്തൻ ദിനങ്ങൾ ഏറെ ജനപ്രീതി നേടി.

മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട അനശ്വര തമിഴിലേക്ക് ചേക്കേറുന്നത് 2022- ൽ തൃഷ നായികയായി അഭിനയിക്കുന്ന റാങ്കി എന്ന ചിത്രത്തിലൂടെയാണ്. ഹിന്ദിയിൽ 2023 ൽ യാരിയാൻ 2 എന്ന റീമേക്ക് ചിത്രത്തിലൂടെയും അരങ്ങേറ്റം കുറിച്ചു. ജിത്തു ജോസഫ് 2024 ൽ സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിലൂടെ മോഹൻലാൽ നായകനായി എത്തിയപ്പോൾ ബലാത്സംഗം ചെയ്യപ്പെട്ട സാറാ മുഹമ്മദ് എന്ന അന്ധയായ പെൺകുട്ടിയായി അനശ്വര നടത്തിയ പരകായ പ്രവേശനവും അതിഗംഭീരമായ അഭിനയവും നിരൂപക പ്രശംസ നേടി. തിയ്യേറ്ററുകളിൽ അനശ്വരയുടെ അഭിനയത്തിന് കയ്യടികൾ ഉയർന്നു.

ഗിരീഷ് എ ഡി എന്ന നവാഗത സംവിധായകന്റെ സിനിമയിലൂടെയാണ് അനശ്വര വെള്ളിത്തിരയിലേക്കും ജനങ്ങളിലേക്കും കൂടുതൽ അടുക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങളിലൂടെയും സൂപ്പർ ശരണ്യയിലൂടെയും സ്വഭാവികാഭിനയത്തിലൂടെ അനശ്വര മലയാളികളുടെ മനം കവർന്നു. ‘ബോളിവുഡിലെ അരങ്ങേറ്റം യാരിയാൻ ആയിരുന്നു. പുതിയ ആളുകൾ, പരിചയമില്ലാത്ത ഭാഷ, പുതിയ സ്ഥലം, പുതിയ പാഠങ്ങളും അനുഭവമായിരുന്നു അത്. യാത്ര ചെയ്യാൻ ഏറെ ഇഷ്ടമാണ്. ഒറ്റയ്ക്കും കൂട്ടായുമെല്ലാം യാത്ര ചെയ്യാറുണ്ട്. സിനിമയും യാത്രയും കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ടം വായിക്കാൻ ആണ്. ഫിക്ഷനാണ് ഏറ്റവും കൂടുതൽ വായിക്കാറുള്ളത് ‘ അനശ്വര പറഞ്ഞു.( മലയാള  മനോരമ ).

വെള്ളിത്തിരയിൽ അനശ്വര രാജൻ നിറഞ്ഞു നിന്ന ആറുവർഷങ്ങൾ അവരുടെ അഭിനയ ജീവിതത്തിലെ സുവർണ്ണകാലഘട്ടമാണെന്ന് വിശേഷിപ്പിക്കാം. നേരിലെ ‘സാറാ മുഹമ്മദി’ലും അബ്രഹാം ഓസ്ലറിലെ ‘സുജ’യിലും  മികച്ച അഭിനയത്തിലൂടെ അനശ്വര പൂർണമായും തന്റെ ഇടം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. മലയാള സിനിമയുടെ ഈ ‘അനശ്വര ഭാവി’യുടെ  പുത്തൻ കഥാപാത്രങ്ങളിലൂടെ അഭിനയ വിസ്മയങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.

spot_img

Hot Topics

Related Articles

Also Read

സൈജു കുറുപ്പ് നായകൻ; ഭരതനാട്യം’  ആഗസ്ത് 23 ന് റിലീസ്

0
അസ്സോസിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടൈമെന്റിന്റെയും തോമസ് തിരുവല്ല ഫിലിസിന്റെയും  ബാനറിൽ സൈജു കുറുപ്പ്, ലിനിമറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ നിർമ്മിച്ച് നടൻ സൈജു കുറുപ്പ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ഭരതനാട്യം ആഗസ്ത്...

മേജർ രവി ചിത്രം എത്തുന്നു; ‘ഓപ്പറേഷൻ റാഹത്ത്’

0
എഴുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മേജർ രവി സംവിധായകനായി സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഓപ്പറേഷൻ രാഹത്ത് എന്നു പേരിട്ടിരിക്കുന്ന  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണകുമാർ കെ ആണ്

‘സ്വകാര്യം സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്

0
എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രത്തിന്റെ സംവിധായകൻ നസീർ ഖമാറുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘സ്വകാര്യ൦ സംഭവബഹുലം’ മെയ് 31 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

ഷൈൻ ടോം നായകനായ പുതിയ ചിത്രം ‘നിമ്രോദ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ക്രൈം ത്രില്ലർ ചിത്രം നിമ്രോദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിൽ ദിവ്യ പിള്ളയും ആത്മീയയുമാണ് നായികമാരായി എത്തുന്നത്.

മാറ്റത്തിന്‍റെ ശാസ്ത്രബോധവും ഈശ്വര ചിന്തയും

0
മലയാള സിനിമ ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും എത്തിനിൽക്കുന്ന കാലത്ത്  മനുഷ്യ സംസ്കാരത്തിന്‍റെയും ജീവിതത്തിന്‍റെയും വേറിട്ട  രണ്ട് പാതകൾ ചലച്ചിത്രത്തെയും സ്വാധീനിച്ചിരുന്നു. പഴമയിൽ നിന്നും നിഷേധത്തോടെ ഇറങ്ങിപ്പോകുന്ന പുതിയ തലമുറ, പഴമയിൽ നിന്ന് ഇത്തിരിയകന്ന്  എന്നാൽ...