Sunday, September 6, 2026

ഗൌതം വാസുദേവ്  മേനോൻ- മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം എന്നീ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെയാണ് ഓൺലൈൻ ടിക്കറ്റ് വില്പന ആരംഭിച്ചിരിക്കുന്നത്. ജനുവരി 23- നാണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെൻസറിങ്ങിന് ശേഷം ലഭിച്ചിരിക്കുന്നത്. ഇപ്പോള് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റുകളും റിലീസായിക്കൊണ്ടിരിക്കുന്നു മുണ്ട്. കോമഡിയും ത്രില്ലറും ഇടകലർന്ന ചിത്രമാണിത്. ഡോക്ടര് നീരജ് രാജൻ, ഡോക്ടർ സൂരജ് രാജൻ എന്നിവരാണ് ചിത്രത്തിന്റെ രചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോകുൽ സുരേഷ്, വിനീത്, ലെന,സിദ്ദിഖ്, വിജയ് ബാബു, വിജയ് വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. ഛായാഗ്രഹണം വിഷ്ണു ആർ ദേവ്, സംഗീതം ദർബുക ശിവ, എഡിറ്റിങ് ആൻറണി.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം – ദൃശ്യം 3: ചിത്രീകരണം ആരംഭിച്ചു  

0
​മോഹൻലാലിന്റെ ജോർജുകുട്ടി എന്ന കഥാപാത്രത്തെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്ന ദൃശ്യം 3-യുടെ ചിത്രീകരണം ആരംഭിച്ചു. ജോർജുകുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിക്കുമെന്ന കൌതുകത്തിൽ  കഥ മുന്നോട്ട് കൊണ്ടുപോകാനാണ് താൻ ശ്രമിക്കുന്നത് എന്നു ദൃശ്യം...

‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…

0
“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്....

69- മത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സിനിമാലോകം

0
69- മത് ദേശീയ പുരസ്കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്നു. രാഷ്ട്രപതി ദ്രൌപദി മൂര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

“തിരമാലയാണ് നീ കാതലായ ഞാന്‍ നിന്നെ തിരയുന്നതെത്രമേല്‍ ശൂന്യം;” പുരസ്കാര നിറവില്‍ റഫീഖ് അഹമ്മദ്

0
അവാര്‍ഡുകള്‍ കിട്ടുന്നത് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ഉന്മേഷവും തരുന്നുണ്ട്. അതോടൊപ്പം തന്നെ ശ്രോതാക്കളുടെ സ്നേഹവും പ്രോത്സാഹനവും വലിയ അംഗീകരമാണ്’ റഫീഖ് അഹമ്മദ് പറയുന്നു.

റൊമാന്റിക് ഡ്രാമയിൽ വീണ്ടും ഉണ്ണിലാൽ; ചിത്രീകരണം പുരോഗമിക്കുന്നു

0
സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.