Sunday, September 6, 2026

ആഗസ്ത് 15- ന് ‘തലവര’ തിയ്യേറ്ററുകളിലേക്ക്

അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘തലേവര’ ആഗസ്ത് 15- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. രേവതി ശർമ്മയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ടേക്ക് ഓഫ്, സി യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയവയാണ് മഹേഷ് നാരായണന്റെ ശ്രദ്ധേയ സിനിമകൾ. സൂപ്പർ ശരണ്യ, തണ്ണീർ മത്തൻ ദിനങ്ങൾ, ടേക്ക് ഓഫ് , ചാർലി എന്നിവയാണ് ഷെബിൻ ബക്കർ നിർമ്മിച്ച സിനിമകൾ.

 ദേവദർശി ചേതൻ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, ഷാജു ശ്രീധർ, അശ്വത് ലാൽ, ഹരീഷ് കുമാർ, അശോകൻ, സോഹന് സീനുലാൽ, മുഹമ്മദ് റാഫി, ഷെബിൻ ബെൻസൺ, രാജേശ്വരി, മനോജ് മോസസ്, എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അഖിൽ അനിൽ കുമാറും അപ്പു അസ്ലം എന്നിവരാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഛായാഗ്രഹണം അനിരുദ്ധ അനീഷ്, സംഗീതം ഇലക്ട്രോണിക് കിലി, എഡിറ്റിങ് രാഹുൽ രാധാകൃഷ്ണൻ ഗാനരചന മുത്തു , ടിറ്റോ പി തങ്കച്ചൻ.

spot_img

Hot Topics

Related Articles

Also Read

കലാഭവൻ മെമ്മോറിയൽ പുരസ്കാരം ജഗദീഷിന്

0
മികച്ച സഹനടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം ജഗദീഷിന് ലഭിച്ചു. കർഷക കോൺഗ്രസ്സിന്റെ തൃശ്ശൂർ ജില്ല സെക്രട്ടറിയും അറക്കൽ ഗോൾഡ് & ഡയമണ്ട്സിന്റെ  അബ്ദുൽ വഹാബ് ആണ് പുരസ്കാരം ജഗദീഷിന് നല്കിയത്. ‘തീപ്പൊരി...

നര്‍മത്തില്‍ പൊതിഞ്ഞ ‘മാസ്റ്റര്‍ പീസ്’; വെബ് സീരീസ് ട്രൈലര്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍

0
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ വെബ് സീരീസ് ‘മാസ്റ്റര്‍ പീസി’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഡിസ്നി പ്ലസിന്‍റെ തന്നെ മുന്‍പിറങ്ങിയ മലയാളം വെബ് സീരീസായ ‘കേരള ക്രൈം ഫയല്‍സ്’ ഏറെ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ കേരള ക്രൈം ഫയല്‍സില്‍ നിന്നും തീര്‍ത്തൂം വ്യത്യസ്തമായ പ്രമേയവുമായാണ് ഡിസ്നി ഹോട്ട്സ്റ്റാര്‍ മാസ്റ്റര്‍ പീസിലൂടെ വരുന്നത്.

ക്യാംപസ് ത്രില്ലർ ചിത്രം ‘താൾ’ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക്

0
നവാഗതനായ രാജാസഗർ സംവിധാനം ചെയ്ത് ഡോ. ജി കിഷോർ കുമാർ കഥയും തിരക്കഥയുമെഴുതിയ ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ആൻസൺ പോൾ, ആരാദ്ധ്യ ആൻ, രാഹുൽ മാധവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.

രസകരമായ ട്രയിലറുമായി ‘അയ്യർ ഇൻ അറേബ്യ’

0
ഫെബ്രുവരി 2 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. എം എ നിഷാദ് ആണ് അയ്യർ ഇൻ അറേബ്യയുടെ തിരക്കഥയും സംവിധാനവും.

പുത്തൻ ട്രയിലറിൽ കോമഡിയുമായി ഡാൻസ് പാർട്ടി

0
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാലിന്റെതാണ് രചനയും സംവിധാനവും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.