ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു. കൂടാതെ തൃക്കാക്കര വാമനക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. അജിത്ത് വിനായക ഫിലിം സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അജിത്ത് വിനായക ആണ്. നവാഗതനായ സഫർ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ജോജു ജോർജ്ജും സഫർ സന്നാലും രമേഷ് ഗിരിജയും ചേർന്ന് നിർവഹിക്കുന്നു. വിജയരാഘവൻ, രമേഷ് ഗിരിജ, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഞ്ചു ഭാഷകളിലായി ചിത്രം തിയ്യേറ്ററുകളിൽ എത്തും. ഛായാഗ്രഹണം മധു നീലകണ്ഠൻ, എഡിറ്റിങ് ഷാൻ മുഹമ്മദ്, സംഗീതം മിഥുൻ മുകുന്ദൻ.
ഉർവശിയും ഐശ്വര്യയും ജോജു ജോർജ്ജും പ്രധാനകഥാപാത്രങ്ങൾ; ‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു
Also Read
നിര്‍മാണം ചെമ്പന്‍ വിനോദ്; ‘അഞ്ചക്കള്ളകോക്കാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
നടനായും നിര്‍മാതാവായും തിരക്കഥാകൃതായും മലയാള സിനിമയില്‍ തന്‍റേതായ ഇരിപ്പിടം കണ്ടെത്തിയ ചെമ്പന്‍ വിനോദ് നിര്‍മാതാവായി എത്തുന്ന ചിത്രം ‘അഞ്ചക്കള്ളകോക്കാന്‍’ ചെമ്പന്‍ വിനോദിന്‍റെ സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്നു
അഭിനേതാക്കളെ തേടുന്നു
നടൻ സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രം ഒരുങ്ങുന്നു. നിർമ്മാണ/വിതരണ ബാനറായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്...
സിജു വിൽസൺ-ഉല്ലാസ് കൃഷ്ണ ചിത്രം ‘പുഷ്പക വിമാനം’ ഒക്ടോബർ നാലിന്
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പക വിമാനം ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ...
രോമാഞ്ച’ത്തിലൂടെ ‘ആവേശ’വുമായി ജിത്തുമാധവൻ; തിയ്യേറ്ററിൽ ആഘോഷമായി രംഗണ്ണനും കൂട്ടരും
രോമാഞ്ചത്തിലൂടെ പ്രേക്ഷകരിലേക്ക് ആവേശവുമായി എത്തിയ ജിത്തുമാധവന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗൻ എന്ന രംഗണ്ണനും പിള്ളേരുമാണിപ്പോൾ താരം. ‘എടാ, മോനേ...’ എന്ന വിളി വൈറലായത്തോടെ സിനിമ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
‘നൈറ്റ് റൈഡേഴ്സ്’ ചിത്രീകരണം പൂർത്തിയായി
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ ചിത്രസംയോജകനായ നൌഫൽ അബ്ദുല്ല ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സജിൻ അലി, ദീപൻ...







