Sunday, September 6, 2026

കാൻചലച്ചിത്ര വേദിയിൽ തിളങ്ങി ഇന്ത്യൻ സിനിമ; ഗ്രാന്റ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’

ലോകമെമ്പാടും ഉറ്റുനോക്കുന്ന 77- മത് കാൻഅന്താരാഷ്ട്ര ചലച്ചിത്രവേദിയിൽ തിളങ്ങി ഇന്ത്യൻ സിനിമ. ഗ്രാന്റ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി പായൽ കപാഡിയ സംവിധാനം ചെയ്ത  ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന് ലഭിച്ചു. ഇന്ത്യൻ സിനിമയുടെ അഭിമാനത്തിന് പൊൻതൂവൽ ചാർത്തിയിരിക്കുകയാണ് പായൽ കപാഡിയയും അഭിനേതാക്കളും. ആദ്യമായി ഈ പുരസ്കാരം നേടുന്ന ഇന്ത്യൻ സംവിധായിക കൂടിയാണ് പായൽ കപാഡിയ. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത് കനി കുസൃതിയും ദിവ്യപ്രഭയുമാണ്. അസീസ് നെടുമങ്ങാട് ആണ് ചിത്രത്തിലെ മറ്റൊരുപ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. കാൻ ചലച്ചിത്രവേദിയിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് വലിയ സ്വീകരണവും മികച്ച നിരൂപക പ്രശംസയുമാണ് ലഭിച്ചത്.

മുംബൈ നഗരത്തിൽ ജീവിക്കുന്ന രണ്ട് നേഴ്സ്മാരുടെ ജീവിതകഥപറയുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ചിത്രത്തിൽ കനി കുസൃതി പ്രഭ, ദിവ്യപ്രഭ അനു എന്നീ  കഥാപാത്രങ്ങളായി അഭിനയിച്ചു. ചിത്രത്തിന്റെ തിരക്കഥയും പായൽ കപാഡിയയുടെ ആണ്. ‘ബാർബി’ എന്ന സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെർവിഗ് അദ്ധ്യക്ഷയായ ജൂറിയാണ് മത്സരത്തിനെത്തിയ ഓരോ സിനിമകളെയും വിലയിരുത്തിയത്. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂർവവിദ്യാർഥിനിയാണ് പായൽ കപാഡിയ. മുൻപ് സംവിധാനം ചെയ്ത ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ചിത്രത്തിന് 2021 – ൽ കാൻ ചലച്ചിത്രമേളയിൽ വെച്ച് ഗോൾഡൻ ഐ പുരസ്കാരം ലഭിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലനിയുടെ മകളാണ് പായൽ കപാഡിയ. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയൊസും ഇന്ത്യൻ കമ്പനിയായ ചോക്ക് ആൻഡ് ചീസും അനദർ   ബെർത്തൂം ചേർന്നാണ് നിർമ്മിച്ചത്. കനി കുസൃതി, ദിവ്യപ്രഭ, ഹൃദ്ദു ഹാറൂൺ, സീക്കൊ മൈത്രാ, തോമസ് ഹക്കീം, ഛായ ഖദം, റൺബീർ ദാസ്, ജൂലിയൻ ഗ്രാഫ്, എന്നിവരും കാനിൽ ഇവർക്കൊപ്പം എത്തിയിരുന്നു.

spot_img

Hot Topics

Related Articles

Also Read

‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫാസിൽ; പുതിയ സിനിമയുമായി റോയ്

0
ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് കരാട്ടെ ചന്ദ്രൻ എന്നാണ്. ഭാവന സ്റ്റുഡിയോസ് ആണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് എസ് ഹരീഷ്, വിനോയ് തോമസ് എന്നിവർ ചേർന്നാണ്.

‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ പുറത്ത്

0
ധ്യാൻ ശ്രീനിവാസൻ പ്രധാനകഥാപാത്രമായി എത്തുന്ന ‘‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി വീക്കെന്റ് ബ്ലോഗ്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമാണം. രാഹുൽ ജി, ഇന്ദ്രൻ ഗോപാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ...

പുത്തൻ ട്രയിലറുമായി ‘അഭിലാഷം’

0
സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ  ചിത്രം ‘അഭിലാഷ’ത്തിന്റെ ട്രയിലർ റിലീസായി. ചിത്രം ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷംസു സെയ്ബ ആണ്...

കുഞ്ചാക്കോ ബോബൻ- ഫഹദ് ഫാസിൽ ചിത്രം ‘ബോഗയ്ൻവില്ല’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഇയ്യോബിന്റെ പുസ്തകം, വരത്തൻ  എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ബോഗയ്ൻവില്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വാരത്തിലേക്ക് കടന്ന് ‘നദികളില്‍ സുന്ദരി യമുന’

0
പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടാ൦വരത്തിലേക്ക് കടക്കുകയാണ്  ‘നദികളില്‍ സുന്ദരി യമുന’. കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയമുള്ള ചിത്രമായി മാറിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസൂം ഒന്നിച്ചഭിനച്ച ഈ  ചിത്രം.