Sunday, September 6, 2026

പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ യുടെ ട്രെയിലർ പുറത്ത്. ‘ക്രോധത്തിന്റെ ദിനം’ എന്ന അർഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വി നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. രാഹുൽ സദശിവന്റേത് തന്നെയാണ് തിരക്കഥ.

ഒരു ഹൊറർ ചിത്രമാണ് ഡീയസ് ഈറേ’. ഭ്രമയുഗമാണ് മുൻപ് ഇവര് നിർമ്മിച്ച മറ്റൊരു ശ്രദ്ധേയ ചിത്രം. ‘ക്രോധത്തിന്റെ ദിനം’ എന്നാണ് ഡീയസ് ഈറേ’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഛായാഗ്രഹണം ഷെഹനാദ് ജലാൽ ഐ എസ് സി, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി.

spot_img

Hot Topics

Related Articles

Also Read

ആഷിഖ് അബൂ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രീകരണം പൂർത്തിയായി

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം റൈഫിൾ ക്ലബ്ബിന്റെ ചിത്രീകരണം പൂർത്തിയായി. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസെന്റ് അലോഷ്യസ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്....

സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രത്തിന് തുടക്കം കുറിച്ച് സംവിധായകൻ സനൽ വി ദേവൻ

0
സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന 257- മത്തെ ചിത്രം സംവിധാനം ചെയ്യാനോരുങ്ങി സനൽ വി ദേവൻ. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ.

ഒടുവിൽ അംഗീകൃത കലാരൂപമായി മിമിക്രിയെ അംഗീകരിച്ച് സർക്കാർ

0
കേരള സംഗീത നാടക അക്കാദമിയുടെ കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയേയും സർക്കാർ അംഗീകരിച്ച് കൊണ്ടുള്ള പുതിയ നിയമ ഭേദഗതി വരുത്തി.

‘ടർക്കിഷ് തർക്ക’ത്തിൽ സണ്ണി വെയ് നും ലുക് മാനും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദും അഡ്വ: പ്രദീപ് കുമാറും ചേർന്ന് നിർമ്മിച്ച് നവാസ് സുലൈമാൻ രചനയും സംവിധാനവും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  

നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക്

0
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ടിനോടനുബന്ധിച്ച് ബംഗാളി നടി ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വെച്ച ഒഴിവിലേക്കാണ്...