ഷെയ്ൻ നിഗവും സണ്ണി വെയ്നും പോലീസ് വേഷത്തിലെത്തുന്ന വേലയുടെ പ്രീ ടീസർ പുറത്ത്. നവംബർ 10-ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും. നവാഗതനായ ശ്യാം ശശിയാണ് ചിത്രത്തിന്റെ സംവിധാനം. എം സജാസിന്റെതാണു തിരക്കഥ. സംഗീത സംവിധായകൻ സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാടും മറ്റ് പരിസരപ്രദേശങ്ങളിലുമായി പൂർത്തിയാക്കി. സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ചിത്രം വിതരണം ചെയ്യുന്നു. ഛായാഗ്രഹണം സുരേഷ് രാജൻ, മ്യൂസിക് സാം സി എസ്.
Also Read
സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു
ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്.
സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു
ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 73 വയസ്സായിരുന്നു. 1984 ഓഗസ്ത് 19 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ‘എന്റെ നന്ദിനിക്കുട്ടി’ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ശനിയാഴ്ച രാത്രി 11- മണിക്ക്...
ആന്റണി വർഗീസും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രം ‘അജഗജാന്തരം 2’: ഉടൻ വരുന്നു
ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ 'അജഗജാന്തര'ത്തിൻ്റെ രണ്ടാം ഭാഗമായ 'അജഗജാന്തരം 2' ഉടൻ വരുന്നു. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ രണ്ടാം ഭാഗത്തിലും ഉണ്ടാകും....
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ തിയ്യേറ്ററുകളിലേക്ക്
ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ഗരുഡൻ എന്ന ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ്; പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ
കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പി ജേതാവും ഇന്ത്യയുടെ അഭിമാന മുയർത്തിയ സംവിധായികയുമായ പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ. 29- മത് കേരള ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13...







