Sunday, September 6, 2026

ഏറ്റവും പുതിയ ടീസറുമായി ‘ഫെമിനിച്ചി ഫാത്തിമ’

IFFK FIPRESCI- മികച്ച അന്താരാഷ്ട്ര ചിത്രം , NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ്, IFFK, FFESI കെ ആർ മോഹനൻ അവാർഡ്, BIFF- ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ, കിർഗീസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ  നായികയ്ക്കുമുള്ള ക്രിറ്റിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കും ഉള്ള പദ്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനുമുള്ള ജെ സി ദാനിയേൽ ഫൌണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ- ജർമ്മൻ ഫിലിം ഫെസ്റ്റിവൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’യുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ഒരു ഹസ്യാത്മക ചിത്രം കൂടിയാണ് ‘ഫെമിനിച്ചി ഫാത്തിമ’.

ചിത്രത്തിൽ ഫാത്തിമയായി അഭിനയിക്കുന്നത് ഷംലാ ഹസൻ ആണ്. ചലച്ചിത്ര മേഖലകളിലും നിരവധി പഠനങ്ങൾ നടത്തപ്പെട്ട ചിത്രം കൂടിയാണിത്. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഒക്ടോബർ 10- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിക്കുക. എ എഫ് ഡി സിനിമാസിന്റെ ബാനറിൽ സുധീഷ് സ്കറിയയും താമർ കെ വിയുമാണ് നിർമ്മാണം. വിജി വിശ്വനാഥ്, ബബിത ബഷീർ, പ്രസീത, ഫാസിൽ മുഹമ്മദ്, രാജി ആർ. ഉൻസി, കുമാർ സുനിൽ, എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം പ്രിൻസ് ഫ്രാൻസിസ്, എഡിറ്റിങ് ഫാസിസ് മുഹമ്മദ്, പശ്ചാത്തല സംഗീതം ഷിയാദ് കബീർ.

spot_img

Hot Topics

Related Articles

Also Read

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് റായ്  ലക്ഷ്മി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
യുവനടൻ അഷ്കർ സൌദാനെ നായകനാക്കി ഒരു ഇടവേളയ്ക്ക് ശേഷം ടി എസ് സുരേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡി എൻ എ ജൂൺ പതിനാലിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഉണ്ണി മുകുന്ദൻ നായകൻ’ ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമയുമായി ഹനീഫ് അദേനി

0
വിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം “മാർക്കോ’യുടെ ചിത്രീകരണം ആരംഭിച്ചു.

ദുൽഖർ സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായികയും നായകനുമായി കല്യാണിയും നസ്ലിനും

0
അരുൺ ഡൊമനിക് രചനയും സംവിധാനവും നിർവഹിച്ച് കല്യാണി പ്രിയദർശനും നസ്ലിനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ദുൽഖർ സല്മാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം...

രസകരമായ ടീസറുമായി ‘നദികളില്‍ സുന്ദരി യമുന’

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്;’ 19- നു തിയ്യേറ്ററുകളിലേക്ക്

0
കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സെപ്തംബർ 19- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന് മുൻപ് ഇറങ്ങിയ...