തമിഴ് നാട്ടിൽ മികച്ച സ്വീകാര്യതയോടെ പ്രദർശനം തുടരുന്ന തമിഴ് ചിത്രം ‘പെരുസ്’ മാർച്ച് 21- നു കേരളത്തിലെ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. നർമ്മമുഹൂർത്തങ്ങളെ കോർത്തിണക്കിയ കുടുംബ ചിത്രമാണ് ‘പെരുസ്’. ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യൂന്ന ഈ ചിത്രത്തിൽ വൈഭവ്, സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവറേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ ഹർമൻ ബവറേജ , കാർത്തികേയൻ എസ്, ഹിരണ്യ പെരേര എന്നിവരാണു ചിത്രത്തിന്റെ നിർമാതാക്കൾ. ഛായാഗ്രഹണം സത്യതിലകം, വരികൾ അരുൺ ഭാരതി, ബാലാജി ജയരാമൻ, സംഗീതം അരുൺരാജ്.
Also Read
ദി നൈറ്റ് ഹ്രസ്വചിത്രമൊരുക്കി യു കെ. മലയാളികള്‍; ട്രൈലര്‍ പുറത്ത്
ഡെസ് പതാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ രഞ്ജിത് വിജയരാഘവന്‍ നിര്‍മ്മിക്കുന്ന ‘ദി നൈറ്റ് ‘ ട്രൈലര്‍ പുറത്തിറങ്ങി. യു കെ മലയാളികള്‍ ഒരുക്കുന്ന ഹ്രസ്വചിത്രമാണ് ദി നൈറ്റ്.
27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ ‘അദൃശ്യജാലകങ്ങൾ’ പ്രദർശിപ്പിച്ചു
ഡോ: ബിജു രചനയും സംവിധാനവും ചെയ്ത് ടോവിനോ തോമസും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘അദൃശ്യജാലകങ്ങൾ’ 27- മത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ പ്രദർശിപ്പിച്ചു.
‘സ്വർണ്ണ മീനിന്‍റെ ചേലൊത്ത’ പാട്ടുകൾ
കഥാകാരൻ എൻ എസ് മാധവൻ ‘ഹിഗ്വിറ്റ‘ യിൽ പറയും പോലെ ഓർക്കസ്ട്രയുടെ കണ്ടക്ട്ടറെപ്പോലെ പ്രേക്ഷകരിൽ അമ്പരപ്പിന്‍റെയും ആസ്വാദ്യതയുടെയും നിസ്സീമമായ ആനന്ദവും സുഖവും ആവേശവും ദുഃഖവും നൽകി. സംഗീതത്തിലെ ‘ഹിഗ്വിറ്റ’യായിരുന്നു കെ ജെ ജോയ്. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അദ്ദേഹം മലയാള സിനിമയൊന്നാകെ സഞ്ചരിച്ചു.
ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യിൽ അച്ഛനും മകനുമായി ജഗദീഷും ബേസിലും; ട്രയിലർ റിലീസ്
ജഗദീഷ് അച്ഛനും ബേസിൽ ജോസഫ് മകനുമായി അഭിനയിക്കുന്ന ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യുടെ ട്രയിലർ റിലീസായി.
കന്നഡ നടി ലീലാവതി അന്തരിച്ചു
നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.







