Sunday, September 6, 2026

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രേ അന്തരിച്ചു

ഹിന്ദുസ്ഥാനി സംഗീതജ്ഞയും പദ്മവിഭൂഷണും കരസ്ഥമാക്കിയ പ്രഭ അത്രേ അന്തരിച്ചു. 91 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 5. 30 തിന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. ശനിയാഴ്ച മുംബൈയിൽ സ്വർപ്രതിഭ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ സംഗീതത്തെ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു പ്രഭ അത്രേ. ഗായിക എന്നതിലുപരി അദ്ധ്യാപികയും എഴുത്തുകാരിയും സംഗീത സംവിധായികയും ആയിരുന്നുയ പ്രഭ അത്രേ. 2022- ൽ പദ്മവിഭൂഷണും 1990 ൽ പദ്മശ്രീയും 2002 ൽ പദ്മഭൂഷണും നല്കി രാജ്യം ആദരിച്ചു. 1991-ൽ സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു. ലോകമെമ്പാടുമുള്ള വേദികളിൽ സംഗീതത്തെക്കുറിച്ച് പ്രസംഗിച്ചു.

പുനെയിലേ ഫെർഗൂസൺ കോളേജിൽ നിന്നു സയൻസിൽ ബിരുദവും പുനെ ളൊ കോളേജിൽ നിന്ന് എൽ എൽ ബി യും പൂർത്തിയാക്കി. ഗന്ധർവ്വ മഹാവിദ്യാലയ മണ്ഡൽ, ലണ്ടനിലെ ട്രിനിറ്റി ലാബൻ കൺസർവെറ്റയർ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് എന്നിവിടങ്ങളിൽ  നിന്നു സംഗീതം പഠിച്ചു. 1960- ൽ റാഞ്ചിയിലെ ഓൾ ഇന്ത്യ റേഡിയോയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറായും 1980- 92 കാലഘട്ടങ്ങളിൽ എൻ എൻ ഡി ടി സർവകലാശാലയിലെ സംഗീതവിഭാഗത്തിന്റെ മേധാവിയായും പ്രവർത്തിച്ചു. സംഗീതത്തിൽ ഡോക്ടറേറ്റ് നേടി.  സംഗീതത്തിന്റെ പാതയിൽ എന്ന പേരിൽ ആത്മകഥ എഴുതിയിട്ടുണ്ട്. അടുത്ത കുടുംബാഗങ്ങൾ വിദേശത്ത് നിന്നും എത്തിയാലുടൻ സംസ്കാരം നടക്കും.

spot_img

Hot Topics

Related Articles

Also Read

ധ്യാൻശ്രീനിവാസനും അജു വർഗീസും പ്രധാനകഥാപാത്രങ്ങൾ; ‘ആപ് കൈസേ ഹോ..’ ഫെബ്രുവരി 28- നു തിയ്യേറ്ററുകളിൽ

0
അജൂസ് എബൌ വേൾഡ് എന്റർടൈമെന്റിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘ആപ് കൈസേ ഹോ..’ എന്ന ഏറ്റവും പുതിയ ചിത്രം...

ബാംഗ്ലൂര്‍ ഡേയ്സ് റീമേക് യാരിയാന്‍ 2; ടീസര്‍ പുറത്തിറങ്ങി

0
2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ബാംഗ്ലൂര്‍ ഡേയ് സിന്‍റെ ഹിന്ദി റീമേക് വരുന്നു. 2014- ലെ തന്നെ യാരിയാന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വിട്ടത്.

‘വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു’- ഓര്‍മകളിലെ പി വി ജി യെ ഓര്‍ത്തെടുത്ത് മോഹന്‍ലാല്‍

0
'മാതൃഭൂമി ദിനപ്പത്രത്തിന്‍റെ ഡയറക്ടര്‍ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങള്‍ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികള്‍’

ദിലീപ് ചിത്രം ‘തങ്കമണി’യുടെ പേര് മാറ്റൽ ഹർജി’; ചിത്രം കണ്ടശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം- ഹൈക്കോടതി

0
ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ ഹരജിയിലെ ഹൈക്കോടതിയുടെ അന്തിമ തീരുമാനമാണിത്. സെൻസർ ബോർഡ് ചിത്രം വീണ്ടും കണ്ടതിനു ശേഷം റിലീസ് തീയതി പ്രഖ്യാപിക്കും.

കഥ, തിരക്കഥ, സംവിധാനം- അരവിന്ദന്‍ നെല്ലുവായ്; ‘തല്‍സമയം’ റിലീസിന്

0
നെല്ലുവായ് ഗ്രാമത്തിന്‍റെ കഥപറയുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം അരവിന്ദന്‍ നെല്ലുവായ് നിര്‍വഹിക്കുന്നു. പ്രശസ്ത സംവിധായകന്‍ ലോഹിതദാസിന്‍റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് ആയിരുന്നു അരവിന്ദന്‍ നെല്ലുവായ്.