Sunday, September 6, 2026

ഇന്ത്യയിലെ ആദ്യ A I സിനിമ വരുന്നു;  അപർണ മൾബറി കേന്ദ്രകഥാപാത്രയെത്തുന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ റിലീസായി  

സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും പ്രവാസിയുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ A I സിനിമയുടെ പുതിയ ട്രയിലർ റിലീസായി. ഗോകുലം പാർക്ക് ഹോട്ടലിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. നിർമാതാവ് സാബു ചെറിയാൻ ആണ് ട്രയിലർ റിലീസ് ചെയ്തത്.

ചിത്രത്തിലെ ഗാനങ്ങളും റിലീസായി. അപർണ്ണ മാൾബറി പാടി നൃത്തം ചെയ്ത ഗാനവും കൂടെ റിലീസ് ചെയ്തു. അമേരിക്കക്കാരിയും സോഷ്യൽ ഇൻഫ്ലൂവെൻസറുമായ അപർണ മൽബെറി നായികയായി എത്തുന്ന ചിത്രമാണ് ‘മോണിക്ക ഒരു A I സ്റ്റോറി’. A I സാങ്കേതിക വിദ്യയെയും കഥാപാത്രത്തെയും ഒരു കഥയിലൂടെ അവതരിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു A I സ്റ്റോറി. മൻസൂർ പള്ളൂരിന്റെയും ഇ എം അഷ്റഫിന്റേതുമാണ് തിരക്കഥ.

spot_img

Hot Topics

Related Articles

Also Read

നടൻ സലിംകുമാറിന്റെ മകൻ ചന്ദു മുഖ്യവേഷത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

പുതിയ ചിത്രവുമായി വീണ്ടും ഒന്നിച്ച് കുഞ്ചക്കോയും രതീഷ് പൊതുവാളും

0
കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ്...

സതീഷ് തൻവി ചിത്രം ‘ഇന്നസെന്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിച്ച്  സതീഷ് തൻവി  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്നസെന്റി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളികൾക്ക് സുപരിചിതനായ...

രോമാഞ്ച’ത്തിലൂടെ ‘ആവേശ’വുമായി ജിത്തുമാധവൻ; തിയ്യേറ്ററിൽ ആഘോഷമായി രംഗണ്ണനും കൂട്ടരും

0
രോമാഞ്ചത്തിലൂടെ പ്രേക്ഷകരിലേക്ക് ആവേശവുമായി എത്തിയ ജിത്തുമാധവന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗൻ എന്ന രംഗണ്ണനും പിള്ളേരുമാണിപ്പോൾ താരം. ‘എടാ, മോനേ...’ എന്ന വിളി വൈറലായത്തോടെ സിനിമ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

കുടുംബ സമേതം ആസ്വദിക്കാം – വെള്ളരിപ്പട്ടണം തിയ്യേറ്ററിലേക്ക്

0
അവധിക്കാലത്ത് കുടുംബ സമേതം ആസ്വദിക്കുവാന്‍ മഞ്ജുവാര്യരും സൌബിന്‍ ഷാഹിദും പ്രധാന വേഷത്തിലെത്തുന്ന വെള്ളരിപ്പട്ടണം മാര്ച്ച്  24 നു തിയ്യേറ്ററിലേക്ക്.