ദിലീപും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തുന്ന ബാന്ദ്ര നവംബർ- 10 ന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. U/A സർട്ടിഫിക്കറ്റാണ് സെൻസറിങ്ങിന് ശേഷം ചിത്രത്തിന് ലഭിച്ചത്. പ്രണയവും ആക്ഷനും കുടുംബവും ഒരുപോലെ ചർച്ചചെയ്യപ്പെടുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. അലൻ അലക്സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രമായി ദിലീപും താര ജാനകി എന്ന കഥാപാത്രമായി തമന്നയും എത്തുന്നു. ചിത്രത്തിൽ മമ്ത മോഹൻദാസ് മറ്റൊരു പ്രധാന കഥാപാത്രമായും എത്തുന്നുണ്ട്. തമിഴ് നടൻ ശരത്, ബോളിവുഡ് നടൻ ദിനോ മോറിയ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം സാം സി എസ്, എഡിറ്റിങ് വിവേക്.
ദിലീപും തമന്നയും പ്രധാന വേഷത്തിൽ; നവംബർ 10- ന് തിയ്യേറ്ററുകളിലേക്ക് ഒരുങ്ങി ബാന്ദ്ര
Also Read
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക്
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ടിനോടനുബന്ധിച്ച് ബംഗാളി നടി ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വെച്ച ഒഴിവിലേക്കാണ്...
തിയ്യേറ്റർ റിവ്യു ഇനിമുതൽ അനുവദനീയമല്ല, നിരൂപകർക്ക് അക്രെഡിറ്റേഷൻ; വിലക്കേർപ്പെടുത്താനൊരുങ്ങി നിർമ്മാതാക്കൾ
ഓൺലൈനിൽ വരുന്ന നെഗറ്റീവ് സിനിമ റിവ്യു കാരണം വൻനഷ്ടം ചലച്ചിത്ര പ്രവർത്തകർക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുള്ള സാഹചര്യത്തിലാണ് നിർമ്മാതാക്കൾ പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചത്.
‘ഐ ആം കാതലനി’ല്‍ നസ് ലിന്‍ നായകന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
സൂപ്പര്‍ ശരണ്യ, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം ഐ ആം കാതലനില്‍ നസ് ലിന്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ അനിഷ്മയാണ് നായികയായി എത്തുന്നത്.
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
2022- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പുമന്ത്രി സജിചെറിയാനും പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഔഡിറ്റോറിയത്തിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്.
മാത്യു തോമസ് ചിത്രം ‘ലൌലി’ തിയ്യേറ്ററുകളിലേക്ക്
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’ ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ- ത്രീഡി മൂവിയാണ് ‘ലൌലി’. തിരക്കഥാകൃത്തായ...







