ആർ. ഡി. എക്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയരായ ജോഡികൾ ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും ഒന്നിക്കുന്ന പുതിയ ചിത്രം ലിറ്റിൽ ഹെർട്സിന്റെ ഷൂട്ടിംഗ് കട്ടപ്പനയിലും പരിസര പ്രദേശത്തുമായി പുരോഗമിക്കുന്നു. സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവരാണ്. ഇടുക്കി കാർഷിക മേഖലയാണ് കഥാപാശ്ചാത്തലം. രണ്ട് കുടുംബങ്ങളുടെയും പ്രണയത്തിന്റെയും ചിത്രമാണിത്. തോട്ടം സൂപ്പർവൈസറായ സിബി എന്ന കഥാപാത്രമായാണ് ഷെയ്ൻ നിഗം എത്തുന്നത്. വിദേശത്ത് പഠിക്കുന്ന ശോശ എന്ന കഥാപാത്രമായി മഹിമയും എത്തുന്നു. രഞ്ജി പണിക്കർ, മാലാ പാർവതി,ബാബുരാജ്, ജാഫർ ഇടുക്കി, രമ്യ സുവി, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സംഗീതം കൈലാസ്, ഛായാഗ്രഹണം ലൂക്ക് ജോസ്, എഡിറ്റിങ് നൌഫൽ, തിരക്കഥ രാജേഷ് പിന്നാട.
‘ആർ. ഡി. എക്സ് ജോഡികൾ’ ഷെയ്നും മഹിമാ നമ്പ്യാരും ഇനി ‘ലിറ്റിൽ ഹേർട്സി’ൽ; ഷൂട്ടിംഗ് പുരോഗമിക്കുന്നു
Also Read
ജിതിൻ ലാൽ- ടൊവിനോ ഒന്നിക്കുന്ന ഫാന്റസി ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.
‘തീരമേ താരാകെ…’ പുതിയ ഗാനവുമായി ‘ജനനം 1947 പ്രണയം തുടരുന്നു’
‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്.
റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍
സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും സംവിധാനം ശ്യാംശശിയുടേതുമാണ്.
പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ പുതിയ പ്രസിഡന്‍റായി ആര്‍ മാധവന്‍ ചുമതലയേറ്റു
പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ പുതിയ പ്രസിഡന്‍റായി തമിഴ് നടന്‍ ആര്‍ മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി ആര്‍ അനുരാഗ് ഠാക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങൾ; ചിത്രീകരണം പുരോഗമിക്കുന്നു
മമ്മൂട്ടിയെയും വിനായകനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി...







