Sunday, June 7, 2026

‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ തിരക്കഥയിലെ രഞ്ജി പണിക്കര്‍

തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, അഭിനേതാവ്, പത്രപ്രവര്‍ത്തകന്‍…രഞ്ജി പണിക്കര്‍ എന്ന കലാകാരന്‍ കൈ വെക്കാത്ത മേഖലകള്‍ അപൂര്‍വം. തിരക്കഥകളില്‍ കിടിലന്‍ സംഭാഷണങ്ങള്‍ രചിച്ചു കൊണ്ടാണ് മലയാള സിനിമയില്‍ രഞ്ജി പണിക്കര്‍ കൂടുതല്‍ ശ്രദ്ധേയനാകുന്നത്. പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതമാരംഭിക്കുന്ന രഞ്ജി പണിക്കരെ തേടി നിരവധി അവസരങ്ങളെത്തി. പത്രപ്രവര്‍ത്തനം വഴി നിരവധി സിനിമാ പ്രവര്‍ത്തകരെ പരിചയപ്പെടാനുള്ള വഴിയും അദ്ദേഹത്തിന് മുന്നില്‍ തുറന്നുവന്നു.

സംവിധായകനായ ഷാജി കൈലാസുമായുള്ള സൌഹൃദമാണ് രഞ്ജി പണിക്കരെ മലയാള സിനിമയിലേക്കെത്തിക്കുന്നത്. 1990- ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതിയാണ് രഞ്ജി പണിക്കര്‍ തിരക്കഥ എഴുതിയ ആദ്യചിത്രം. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളായിരുന്നു ഷാജി കൈലാസ്– രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്നത്. ആ ചിത്രങ്ങളെല്ലാം തന്നെ ബോക്സോഫീല്‍ നിറഞ്ഞോടുകയും ചെയ്തു. പിന്നീട് നിരവധി ജോഷി ചിത്രങ്ങളിലും രഞ്ജി പണിക്കര്‍ നിരവധി തിരക്കഥകള്‍ രചിച്ചിട്ടുണ്ട്.

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസും ജോഷിയും സംവിധാനം ചെയ്തു പുറത്തിറങ്ങിയ നിരവധി പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളിലൂടെയാണ് ഇന്നത്തെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. സുരേഷ് ഗോപി എന്ന അഭിനേതാവിലെ കഴിവുകളെ പുറത്തു കൊണ്ട് വരാന്‍  ഇത്തരം സിനിമകള്‍ സഹായകമായി. രഞ്ജി പണിക്കരുടെ  കിടിലന്‍ സംഭാഷണങ്ങള്‍ മാസ്റ്റര്‍ പീസുകളായി മാറിയത് സുരേഷ് ഗോപിയിലൂടെയാണ്. പിന്നീട് നിരവധി ഹിറ്റ് കഥാപാത്രങ്ങള്‍ സുരേഷ് ഗോപിയെ തേടിയെത്തുകയും മലയാള സിനിമയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന താര പദവിയിലേക്ക് അദ്ദേഹം ഉയര്‍ന്നു വരികയും ചെയ്തു.

‘സെന്‍സുണ്ടാവണം സെന്‍സിബിലിറ്റി ഉണ്ടാവണം’ മലയാള സിനിമയിലെ മമ്മൂട്ടി നായകനായ കഥാപാത്രത്തിന്‍റെ ഇടിവെട്ട് ഡയലോഗുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും രഞ്ജി പണിക്കര്‍ തന്നെ. സംഭാഷണങ്ങളിലൂടെ കയ്യടികള്‍ നേടിയ രഞ്ജി പണിക്കരെ തേടി നിരവധി സിനിമകളെത്തി. മമ്മൂട്ടിയും സുരേഷ് ഗോപിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ചുകൊണ്ടുള്ള പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളും സാമൂഹിക പ്രതിബദ്ധതയടങ്ങിയ കഥാപാത്രങ്ങളും പ്രേക്ഷകരെ ആവേശം കൊള്ളിച്ചു.

രാഷ്ട്രീയം, സാമൂഹികം, മാനവികത…രഞ്ജി പണിക്കരുടെ തിരക്കഥകളില്‍ ഏറിയ പങ്കും പ്രത്യക്ഷപ്പെടുന്നത് ഇത്തരം വൈകാരിക സന്ദര്‍ഭങ്ങളാണ്. അത്തരം കഥാപാത്രങ്ങളെക്കൊണ്ട് പ്രേക്ഷകരെ ഇരുത്തിക്കുവാനും സിനിമയ്ക്കു കഴിഞ്ഞു. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന നിയമവ്യവസ്ഥയെയും നീതിയെയും സത്യത്തെയും വെള്ളിത്തിരയില്‍ വെച്ച് യാഥാര്‍ഥ്യമാക്കി. അതെല്ലാം കയ്യടികള്‍ നേടുകയും ചെയ്തു.

സുരേഷ് ഗോപി നായകനായി എത്തി 1994- ല്‍ ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കമ്മീഷണര്‍, മമ്മൂട്ടി നായകനായി എത്തിയ  ദി കിങ് എന്നീ രണ്ട്  സിനിമകളിലെ നായക കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2012- ല്‍  ഷാജി കൈലാസ് സംവിധാനം ചെയ്ത് രഞ്ജി പണിക്കര്‍ കഥയും തിരക്കഥയും സംഭാഷണവും  എഴുതിയ ‘ദി കിങ് ആന്‍ഡ് കമ്മീഷണര്‍’ മലയാള ചലച്ചിത്ര മേഖലയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായി ചരിത്രത്തില്‍ അടയാളപ്പെടുത്തി. സുരേഷ് ഗോപി നായകനായി എത്തിയ ഏത് കാലത്തെയും ത്രില്ലടി പ്പിക്കുന്ന ‘ഭരത് ചന്ദ്രന്‍ ഐ പി എസ്‘ വേറിട്ട അനുഭവമായി.  ഈ ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും നിര്‍മാനാവുമെല്ലാം രഞ്ജി പണിക്കരായിരുന്നു.

(ഭരത്ചന്ദ്രന്‍ ഐ‌പി‌എസ്)

1999- ല്‍ ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി നായകനായ ‘പത്രം’ മലയാളത്തിലെ മികച്ചൊരു രാഷ്ട്രീയ ചിത്രമായിരുന്നു. മലയാള സിനിമയിലെ വന്‍താരനിരകള്‍ ‘പത്ര’ത്തില്‍ അണിനിരന്നിട്ടുണ്ട്. 1995- ല്‍ പുറത്തിറങ്ങിയ ജോഷി സംവിധാനം ചെയ്ത ‘ലേല’വും മികച്ച പ്രതികരണം നേടി. ഇതിലെ സുരേഷ് ഗോപിയുടെ കഥാപാത്രമായ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തെ വളരെ സൂക്ഷമായി തിരക്കഥയില്‍ രഞ്ജി പണിക്കര്‍ അവതരിപ്പിച്ചിരിക്കുന്നു. 2008- ല്‍ പുറത്തിറങ്ങിയ ‘രൌദ്ര’മാണ് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. പിന്നീട് ജോഷിയുടെ സംവിധാനത്തില്‍ ദുബായ്, പ്രജ, തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ക്ക് രഞ്ജി പണിക്കര്‍ സൂപ്പര്‍ ഹിറ്റ് തിരക്കഥകള്‍ എഴുതി. മാഫിയ, ഏകലവ്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, തലസ്ഥാനം, തുടങ്ങിയവയാണ് ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ രഞ്ജി പണിക്കര്‍ എഴുതിയ മറ്റ് തിരക്കഥകള്‍.

സംവിധായകനും തിരക്കഥാകൃത്തും മാത്രമല്ല, അഭിനേതാവ് കൂടിയാണ് രഞ്ജി പണിക്കര്‍. അയാള്‍ ഞാനല്ല, ആട്, ജംനാപ്യാരി, അനാര്‍ക്കലി, പ്രേമം, അച്ഛാ ദിന്‍, ഞാന്‍, ഓം ശാന്തി ഓശാന, പകിട, 21 ഗ്രാംസ്, മുന്നറിയിപ്പ്, ലോഹം, ആട് ഒരു ഭീകരജീവിയാണ്, ചാര്‍ലി, പാവാട, ജേക്കബ്ബിന്‍റെ സ്വര്‍ഗ്ഗരാജ്യം, ഒപ്പം, പാ .വ, എന്നും എപ്പോഴും, തുടങ്ങിയ സിനിമക്‍ളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. കവി കൂടിയായ ഇദ്ദേഹം ഏതാനും സിനിമകളില്‍ ഗാനങ്ങളും രചിച്ചിട്ടുണ്ട്. രുദ്രാക്ഷത്തിലെ ചില്ലുജാലകത്തിനപ്പുറം, എള്ളോളം മാരിക്കീറു, ശ്രീ പാര്‍വതി പാഹിമാം തുടങ്ങിയവയാണവ. രഞ്ജി പണിക്കര്‍ എന്ന സംവിധായകനെ തിരക്കഥാകൃത്തിനെ ഓര്‍ക്കുമ്പോഴെല്ലാം പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നെത്തുക തീര്‍ച്ചായായും ഹിറ്റ് സിനിമകളിലെ ഇടിവെട്ട് ഡയലോഗുകള്‍ ആയിരിക്കും.

spot_img

Hot Topics

Related Articles

Also Read

പ്രത്യേക ജൂറിപുരസ്കാരം നേടി ഇന്ദ്രന്‍സ്; അല്ലു അര്‍ജുന്‍ മികച്ച നടന്‍, നടി ആലിയ ഭട്ടും കൃതി സനോനും

0
69- മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’യിലെ അഭിനയത്തിനു മികച്ച നടനായി അല്ലു അര്‍ജുനനെയും ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിനു ആലിയ ഭട്ടും കൃതി സനോനും  മികച്ച നടിയായും തിരഞ്ഞെടുത്തു. ‘ഹോം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനു ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി.

“തിരമാലയാണ് നീ കാതലായ ഞാന്‍ നിന്നെ തിരയുന്നതെത്രമേല്‍ ശൂന്യം;” പുരസ്കാര നിറവില്‍ റഫീഖ് അഹമ്മദ്

0
അവാര്‍ഡുകള്‍ കിട്ടുന്നത് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ഉന്മേഷവും തരുന്നുണ്ട്. അതോടൊപ്പം തന്നെ ശ്രോതാക്കളുടെ സ്നേഹവും പ്രോത്സാഹനവും വലിയ അംഗീകരമാണ്’ റഫീഖ് അഹമ്മദ് പറയുന്നു.

ക്യാംപസ് ത്രില്ലർ ചിത്രം ‘താൾ’ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക്

0
നവാഗതനായ രാജാസഗർ സംവിധാനം ചെയ്ത് ഡോ. ജി കിഷോർ കുമാർ കഥയും തിരക്കഥയുമെഴുതിയ ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ആൻസൺ പോൾ, ആരാദ്ധ്യ ആൻ, രാഹുൽ മാധവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.

‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

0
ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ...

‘കലണ്ടറി’ന് ശേഷം നടൻ മഹേഷ് സംവിധാനം ചെയ്യുന്നു ‘പിന്നെയും പിന്നെയും’

0
പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് നടൻ മഹേഷ് സംവിധാനം ചെയ്ത ആദ്യചിത്രം ‘കലണ്ടറി’ന് ശേഷം ഏറ്റവും പുതിയ ചിത്രം ‘പിന്നെയും പിന്നെയും’ വരുന്നു.