Sunday, September 6, 2026

സിനിമ- സീരിയൽ താരം മേഴയത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമയിലും സീറിയാളിലും സജീവമായിരുന്ന നടൻ മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്ണൻ അന്തരിച്ചു. 74- വയസ്സായിരുന്നു. വളരെക്കാലം പ്രവാസിയായിരുന്നു ഇദ്ദേഹം. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നാടകരംഗമായിരുന്നു അദ്ദേഹത്തിന്റെ അഭിനയകലയുടെ തട്ടകം. അവിടെനിന്നും വെള്ളിത്തിരയിലേക്ക് എത്തിയത് സംവിധായകരായ ലോഹിതദാസിലൂടെയും ജയരാജിലൂടെയുമാണ്. കാരുണ്യം, പൈതൃകം, അയാൾ കഥയെഴുതുകയാണ്, ദേശാടനം, തിളക്കം, തുടങ്ങിയായ ഹിറ്റ് സിനിമകളിലും കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും പ്രധാനവേഷം ചെയ്തു. പരേതരായ തിരൂർ തെക്കൻകുറ്റൂർ അമ്മശശം വീട്ടിൽ കുട്ടികൃഷ്ണൻ നായരുടെയും മണ്ണെoകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ശോഭന. മക്കൾ: ഹരികൃഷ്ണൻ, അപർണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ഷോർണൂർ ശാന്തിതീരം ശ്മശാനത്തിൽ വെച്ച് നടക്കും.

spot_img

Hot Topics

Related Articles

Also Read

ദൃശ്യവിരുന്നൊരുക്കുവാൻ ‘പലേരിമാണിക്യം 4 k’ വീണ്ടും പ്രദർശനത്തിന്

0
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത ഹിറ്റ് സിനിമ ‘പലേരി മാണിക്യം’ പ്രദർശനത്തിനെത്തുന്നു. മമ്മൂട്ടിൽ ത്രിബിൾ റോളിലെത്തി മലയാള സിനിമയുടെ അഭിമാനത്തെ വനോളമുയർത്തിയ സിനിമയാണ് പലേരി മാണിക്യം.

‘സ്വർഗ്ഗ’ത്തിൽ ഇനി മഞ്ജു പിള്ളയും

0
പാലായിൽ ആണ് നിലവിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്.  ജോണി ആൻറണി, അജു വർഗീസ്,അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

മലയാള സിനിമയുടെ അന്ത്യാഞ്ജലി- പി വി ഗംഗാധരന്‍ വിടപറഞ്ഞു

0
ജനപ്രിയ സിനിമകളുടെ അമരക്കാരനായിമാറിയ പി വി ഗംഗാധരന്‍ തൊട്ടതെല്ലാം പൊന്നാക്കി. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ബഹുമാനത്തോടെ പി വി ജി എന്നു വിളിച്ചു.

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

0
അറുപതോളം നാടകങ്ങൾക്കും ഏതാനും സിനിമകൾക്കും പാട്ടുകളെഴുതിയ ഗാനരചയിതാവ് ഗോവിന്ദന് കുട്ടി എന്ന ജി കെ പള്ളത്ത് അന്തരിച്ചു. 82- വയസ്സായിരുന്നു.

ടൈറ്റിൽ പോസ്റ്ററുമായി ‘ഓട്ടം തുള്ളൽ’

0
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത് ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനാണ് ചിത്രത്തിനുള്ളത്....