Sunday, September 6, 2026

മോഹൻലാലിന്റെ പാൻഇന്ത്യൻ ചിത്രം ‘വൃഷഭ’ ചിത്രീകരണം പൂർത്തിയാക്കി

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രീകരണം പൂർത്തിയാക്കിയത്തിന്റെ ആഘോഷം വലിയ കേക്ക് മുറിക്കൽ ചടങ്ങ് നടന്നു. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെ ആണ് ചിത്രം പൂർത്തിയാക്കിയത്. നന്ദാകിഷോർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ആഗോളതലത്തിൽ വൃഷഭ ശ്രദ്ധിക്കപ്പെടുമെന്ന ഉറപ്പാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നല്കുന്നത്. മലയാളത്തിലും തെലുങ്കിലുമായാണ് ഈ ചിത്രം ഒരേ സമയം ചിത്രീകരിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നട ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ശോഭ കപൂർ, ഏകതാ കപൂർ, വിശാൽ ഗുർനാനി, അഭിഷേക് വ്യാസ്, ജൂഹി പരേഖ് മേത്ത, സൌരഭ് മിശ്ര, വരുൺ മാത്തൂർ, സി. കെ പത്മകുമാർ, തുടങ്ങിയവരാണ്  ചിത്രത്തിന്റെ നിർമ്മാണം.  

spot_img

Hot Topics

Related Articles

Also Read

ജോജു നായകന്‍, എ കെ സാജന്‍ സംവിധാനം; ട്രെയിലറുമായി പുലിമട

0
എ കെ സാജന്‍ സംവിധാനം ചെയ്ത് ഒക്ടോബര്‍ 26- നു തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം പുലിമടയുടെ  ട്രൈലര്‍ പുറത്ത്. ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും ലിജോമോളുമാണ് നായികമാര്‍.

ബേസിലും മാത്യുതോമസും ഒന്നിക്കുന്ന ‘കപ്പ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ചിത്രത്തിൽ നിധിന്റെ അച്ഛൻ ബാബുവായി ഗുരുസോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചിയായി മൃണാളിനി സൂസന് ജോർജ്ജും എത്തുന്നു. റനീഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രമായാണ് ബേസിൽ എത്തുന്നത്. അനിഖ സുരേന്ദ്രനും റിയാ ഷിബുവും നായികമാരായി എത്തുന്നു.

 അനൂപ് മേനോൻ കേന്ദ്രകഥാപാത്രം; ‘ഈ തനിനിറം’ ചിത്രീകരണം ആരംഭിച്ചു

0
ധനുഷ് ഫിലിംസിന്റെ ബാനറിൽ അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഈ തനിനിറ’ത്തിന്റെ ഷൂട്ടിംഗ് പാലാ, ഭരണങ്ങാനം, എന്നിവിടങ്ങളിൽ ആരംഭിച്ചു. ഒരു ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രമാണ്...

മെഡിക്കല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളുടെ ജീവിതകഥയുമായി മായാവനം; ഷൂട്ടിങ് പൂര്‍ത്തിയായി

0
ഡോ: ജഗത് ലാല്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് പുതുമുഖം ആദിത്യ സായ് നായകനാകുന്ന ആദ്യ ചിത്രം മായാവനത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സായ് സൂര്യ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മായാവനം.

രണ്ടാം ഭാഗവുമായി ‘വാഴ’

0
വിപിൻദാസിന്റെ തിരക്കഥയിൽ സാവിൻ  സംവിധാനം ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ വാഴ- ബയോപ്പിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ജയജയജയ ഹേ, ഗുരുവായൂരമ്പലനടയിൽ എന്നിവ വിപിൻദാസ്...