Wednesday, July 22, 2026

മികച്ച പ്രമേയമുള്ള സിനിമയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി അൻജന- വാർസ് ഒന്നിക്കുന്നു

മിന്നൽ മുരളി, ആർ ദി എക്സ് എന്നീ സിനിമകളുടെ സഹനിർമ്മാണത്തിന് ശേഷം  അൻജന ഫിലിപ്പും സിനിമ- പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാറും ചേർന്ന് സിനിമാ നിർമ്മാണത്തിന് ഒരുങ്ങുന്നു. സംരഭമായ ‘ദൃശ്യ മുദ്ര’ മോഹൻലാൽ പ്രകാശനം ചെയ്തു. ഈ കൂട്ടുകെട്ടിന്റെ ആദ്യ സിനിമയുടെ ചിത്രീകരണം പാലക്കാട് വെച്ച് ജനുവരി 2024 ൽ ആരംഭിക്കും. കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ് സക്കറിയയുടെയും ഭാര്യ അൻജന ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള അൻജന ടാക്കീസും വി. എ ശ്ര… ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാർസ് സ്റ്റുഡിയോസും ഇതോടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്ത ‘ലൈല ഓ ലൈല’യുടെ നിർമ്മാതാവ… വായ ഓസ്ട്രേലിയയിൽ താമസമാക്കിയ മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്……. ‘വലിപ്പത്തിലേക്ക് വളരുന്ന മലയാളം ഉൾപ്പെട്ട തെന്നിന്ത്യൻ സിനിമയ്ക്കൊപ്പം അൻജന – വാർസ് സംരംഭങ്ങളും ഇനി ഉണ്ടെന്നത് ഏറെ സന്തോഷകരം. ഏറ്റവും മികച്ച കഥകൾ കണ്… കണ്ടെത്തി മുന്നേറാനുള്ള ഈ സംരഭത്തിന്റെ തീരുമാനം ഉചിതം. എല്ലാ ആശംസകളും പ്രാർത്ഥനയും’- മോഹൻലാൽ പറഞ്ഞു. കാമ്പും കാതലുമുള്ള ഉള്ളടക്കം കണ്ടെത്തി ചലച്ചിത്… ചലച്ചിത്ര മാധ്യമത്തിൽ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൻജന ടാക്കീസും വാർസ് സ്റ്റുഡിയോയും ഒന്നിക്കുന്നത്. ആറോളം പ്രോജക്ടുകളുടെ രചന ജോലികൾ പൂർത്തിയാ… വരുകയാണ്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്… ആദ്യ സിനിമകൾ…….

സാഹിത്യം, നടന്ന സംഭവങ്ങൾ- എന്നീ സ്രോതസ്സുകളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ സിനിമയുടെ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്… ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക. നല്ല കഥകൾ കണ്ടെത്തുവാനായി, എന്നതാണ് നിർമ്മാണം… ആരംഭിക്കാനുള്ള പ്രചോദനം. സിനിമകളോട് കുടുംബസമേതം ഞങ്ങൾക്കുള്ള ഇഷ്ടമാണ് നിർമ്മാണത്തിലേക്ക് ഞങ്ങളെ നയിച്ചത്. സിനിമാ നിർമ്മാണ പ്രക്രിയയെ ഒരു വ്യവസായം എന്ന… എന്ന നിലയ്ക്ക് തികച്ചും പ്രൊഫഷണൽ രീതികളോടെയാകും സമീപിക്കുക’- അൻജന ഫിലിപ്പ് പറഞ്ഞു…….

‘എല്ലാ സിനിമകൾക്കും ഈ ലോകത്തെ എല്ലാവരും പ്രേക്ഷകരായ ഒരു കാലത്താണ് ഇന്ന് നമ്മൾ. ഭാഷയുടെ അതിരുകൾ സിനിമയ്ക്ക് ബാധകമല്ല. നല്ല സിനിമകൾക്ക് ലോകമാകെ വിപണി ലഭിക്കുന്ന കാലമാണിത്.  ലോകം മുഴുവനും നമ്മുടെ സിനിമകൾക്കും എത്താനാകും. ഉള്ളടക്കമാണ് ഇപ്പോൾ സിനിമയുടെ ജയം നിർണ്ണയിക്കുന്നതും തിയറ്ററുകൾ നിറയ്ക്കുന്നതും. അൻജന ടാക്കീസുമായി ചേർ… ചേർന്ന് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയത് ഈ പാഠങ്ങളിൽ നിന്നാണ്’- വി.എ ശ്രീകുമാർ പറഞ്ഞു. നോവലിസ്റ്റും കഥാകൃത്തും ഏദൻ, ജല്ലിക്കെട്ട്, ച.. ചുരുളി, നൻപകൽ നേരത്ത് മയക്കം- തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ എസ്. ഹരീഷിന്റ കഥയാണ് ആദ്യം ചലച്ചിത്രമാകുന്നത്. രചനയിൽ ഹരീഷിനൊപ്പം പങ്കാളിയായി പ്രേ… ശങ്കർ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടൻ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്ത പ്രേം ശങ്കറിന്റെ ര… രണ്ടാമത്തെ സിനിമയാണിത്. ആദ്യ ചിത്രം ‘രണ്ടു പേർ’ 2017-ൽ ഐഎഫ്എഫ്കെയിൽ മത്സര ചിത്രമായിരുന്നു.മറ്റു സിനിമകളുടെയും സംവിധായകരുടെയും പ്രഖ്യാപനങ്ങൾ വരും ദിവസങ… ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു……











spot_img

Hot Topics

Related Articles

Also Read

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവിതകഥ വെള്ളിത്തിരയില്‍; മധുര്‍ മിത്തല്‍ സംവിധായകന്‍

0
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസത്തില്‍ പ്രമുഖനായിരുന്ന മുത്തയ്യ മുരളീധരന്‍റെ ജീവിതകഥ സിനിമയാകുന്നു. ‘സ്ലം ഡോഗ് മില്യനയര്‍’ എന്ന ചിത്രത്തിലൂടെ ലോകത്തിന്‍റെ നിറുകയില്‍ എത്തിയ സംവിധായകന്‍ മധുര്‍ മിത്തല്‍ ആണ് ‘800’ എന്ന പേരില്‍ ചിത്രം പുറത്തിറക്കുന്നത്.

നിർമ്മാതാക്കളുടെ നിലപാടിൽ പ്രതിഷേധവുമായി ഫിയോക്; ഫെബ്രുവരി 22- മുതൽ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല

0
ഫെബ്രുവരി 22 മുതൽ കേരളത്തിലെ തിയ്യേറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാടുമായി ഫിയോക്.

‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ ട്രയിലർ പുറത്ത്

0
ജൂലൈ 17-നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ‘ജെ എസ് കെ ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്ത്. സുരേഷ് ഗോപി നായകനായി എത്തുന്ന ഈ ചിത്രം...

മോഹൻലാൽ ചിത്രം ‘തുടരും’ ഏപ്രിൽ- 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന്

0
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം ‘തുടരും’ ഏപ്രിൽ 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മോഹൻലാലിന്റെ 360- ചിത്രം കൂടിയാണ് ‘തുടരും’. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെഷണ്മുഖൻ എന്ന  സാധാരണക്കാരനായ ടാക്സി ഡ്രൈവർ...

സുനിൽ ലക്ഷ്മണന്റെ തിരക്കഥയും സംവിധാനവും; ‘മഹിയാണ് നായകൻ’ ചിത്രത്തിന്റെ പൂജ നടന്നു

0
സുനിൽ ലക്ഷ്മണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഹിയാണ് നായകൻ’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. ഭദ്രദീപം കൊളുത്തിക്കൊണ്ട് നടൻ ജയൻ ചേർത്തല തുടക്കം...