Tuesday, September 8, 2026

ഗുളികൻ തെയ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘ഗു’

ഫാന്റസി ഹൊറർ ചിത്രമായ ‘ഗു’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഗുളികൻ തെയ്യത്തിന്റെ പ്രമേയവുമായാണ് ഗു എത്തുന്നത്. നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗു. മാളികപ്പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറര്‍ ഫാന്‍റസി ചിത്രമാണ് ഗു. മണിയന്‍ പിള്ള രാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മാണം. നവാഗതനായ മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിറവധി  പുതുമുഖങ്ങളും കുട്ടികളും അഭിനയിക്കുന്നുണ്ട്.

അവധിക്കാലം ആഘോഷിക്കുവാനായി മലബാറിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ തറവാട്ടിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തുന്ന മിന്ന എന്ന കുട്ടിയുടെയും അവളുടെ കൂട്ടുകാരുടെയും അവര്‍ നേരിടുന്ന പേടിപ്പെടുത്തുന്ന അനുഭവങ്ങളുമാണ് ചിത്രത്തില്‍. മിന്നയായി ദേവനന്ദയും അച്ഛനായി സൈജു കുറുപ്പും അമ്മയായി അശ്വതി മനോഹരനും എത്തുന്നു. മനു രാധാകൃഷ്ണന്‍ ആദ്യ സ്വതന്ത്ര്യ സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ് ഗു. മണിയന്‍ പിള്ള രാജ്, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍, നിരഞ്ജ് മണിയന്‍ പിള്ള രാജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പട്ടാമ്പിയിലും പരിസരപ്രദേശത്തുമായി ചിത്രത്തിന്റ ഷൂട്ടിങ് നടന്നു. സംഗീതം ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം ചന്ദ്രകാന്ത് മാധവൻ, എഡിറ്റിങ് വിനയൻ എം ജ.

spot_img

Hot Topics

Related Articles

Also Read

‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത’- ഹീറോയായി തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

0
അഭിലാഷ് ജോഷി ഭാവിയില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചേക്കാവുന്ന നല്ലൊരു സംവിധായകനായി ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെയാണ് കിങ് ഓഫ് കൊത്ത കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടുമടങ്ങാനാകുക. ദുല്‍ഖറിന്‍റെ കൊത്തയിലെ രാജാവായുള്ള കടന്നുവരവ് ഇനിയും ഗംഭീര സിനിമകളെ, കഥാപാത്രങ്ങളെ അദ്ദേഹത്തില്‍ നിന്നും ലഭിച്ചേക്കാമെന്ന പ്രതീക്ഷയും തരുന്നു.

തൃഷയും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ‘ഐഡെൻറിറ്റി’ ജനുവരി രണ്ടിന് തിയ്യേറ്ററുകളിൽ

0
തെന്നിന്ത്യൻ നായിക തൃഷയെയും ടൊവിനോ തോമസിനെയും പ്രധാനകഥാപാത്രങ്ങളാക്കി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം ഐഡെൻറിറ്റി ജനുവരി 2- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കൂടാതെ...

നാദവിസ്മയം ഇനി ഓർമ്മകളിൽ; ഗായിക എസ്. ജാനകി അന്തരിച്ചു

0
ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ വാനമ്പാടിയെന്നും സ്വരചക്രവർത്തിനിയെന്നും കീർത്തികേട്ട എസ്. ജാനകി അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.​മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,...

തകർന്ന കൊടിമരവും അമ്പലവും; പുതിയ പോസ്റ്ററുമായി വിജി തമ്പി ചിത്രം ‘ജയ് ശ്രീറാം’

0
സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പി സംവിധാനം ചെയ്യുന്ന അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘ജയ് ശ്രീറാം’ പോസ്റ്റർ റിലീസായി.

പരമശിവന്റെ ഭക്തനാകാൻ ഒരുങ്ങി കണ്ണപ്പ; ഏറ്റവും പുതിയ പോസ്റ്ററിൽ മോഹൻലാൽ

0
മുകേഷ് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, പ്രഭാസ്, ശിവ രാജ് കുമാർ, മോഹൻബാബു, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കണ്ണപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ‘കിരാത’ എന്ന...