നവാഗതനായ നിതിന്‍ സി സി സംവിധാനം ചെയ്തു ശ്രീനാഥ് ഭാസിയും ലുക് മാനും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം കൊറോണ ധവാന്‍ ആഗസ്ത് നാലിന് തിയ്യേറ്ററുകളിലേക്ക് എത്തി. ഇപ്പോഴിതാ, ചിത്രത്തിന്‍റെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. കോമഡി എന്‍റര്‍ടൈമെന്‍റ് ചിത്രമാണ് കൊറോണ ധവാന്‍. കൊറോണ കാലത്തെ ലോക്ക് ഡൌണില്‍ മദ്യം കിട്ടാതെ വലയുന്ന ആനത്തടം എന്ന പ്രദേശത്തെ ഒരുവിഭാഗം ആളുകളുടെ കഥപറയുന്ന ചിത്രമാണ് കൊറോണ ധവാന്‍. ആഗസ്ത് നാലിനാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷത്തെ സര്‍പ്രൈസ് ഗിഫ്റ്റ് സിനിമക്‍ളുടെ ലിസ്റ്റിലേക്ക് കൊറോണ ധവാനും ഇടം നേടുമെന്നാണ് സൂചന. ജയിംസ് ആന്‍ഡ് ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്ന് നിര്‍മിച്ച് നവാഗതനായ നിതിന്‍ സി സി സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ ധവാന്‍.
Also Read
ക്യാംപസ് ത്രില്ലർ ചിത്രം ‘താൾ’ ഡിസംബർ 8 ന് തിയ്യേറ്ററുകളിലേക്ക്
നവാഗതനായ രാജാസഗർ സംവിധാനം ചെയ്ത് ഡോ. ജി കിഷോർ കുമാർ കഥയും തിരക്കഥയുമെഴുതിയ ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ എട്ടിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ആൻസൺ പോൾ, ആരാദ്ധ്യ ആൻ, രാഹുൽ മാധവ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.
ഏറ്റവും പുതിയ ടീസറുമായി ‘ആനന്ദ്ശ്രീബാല’
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്ത് മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാല എന്ന സിനിമയുടെ ഏറ്റവും...
ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം.
‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ
'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം പുതിയ ചിത്രവുമായി ദിൻജിത്ത് അയ്യത്താൻ എത്തുന്നു. എക്കോ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. യുവനടൻ സന്ദീപ് പ്രദീപാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും ബാഹുൽ...
‘മൈ ഡിയർ കുട്ടിച്ചാത്തനി’ലെ ബാലതാരം; തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു
പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. ത്രീഡിയിൽ നിർമ്മിച്ച ആദ്യ ചിത്രം മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിൽ ഒരാളായി സൂര്യകിരൺ അഭിനയിച്ചിരുന്നു.







