Sunday, September 6, 2026

പ്രശസ്ത നടി പുഷ്പലത അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു. 87- വയസ്സായിരുന്നു. ഏറെനാൾ ചികിത്സയിലായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സിനിമകളിൽ നിരവധി കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ എത്തി. തമിഴ് ചിത്രമായ 1958- ൽ പുറത്തിറങ്ങിയ ‘സെങ്കോട്ട സിങ്കം’ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് 1969- തിക്കുറുശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത ‘നേഴ്സ്’ എന്ന ചിത്രത്തിലൂടെയാണ്. 1999- ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂവാസം എന്ന സിനിമയിൽ അവസാനമായി അഭിനയിച്ചു.  എം ജി ആർ, ശിവാജി ഗണേശൻ, രജനീകാന്ത് എന്നിവരുടെ നായികയായും അഭിനയിച്ചിട്ടുണ്ട്. നടനും നിർമാതാവുമായ എ. വി. എം രാജനാണ് ഭർത്താവ്.  

spot_img

Hot Topics

Related Articles

Also Read

‘തല്ലുമാല’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

0
ബോക്സിങ് പശ്ചാത്തലമാക്കിക്കൊണ്ട് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആലപ്പുഴ ജിംഖാന’ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവർആണ്...

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘വടി കുട്ടി മമ്മൂട്ടി’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
എലമെന്‍റ്സ് ഓഫ് സിനിമാസിന്‍റെ ബാനറില്‍ സംവിധായകരായ മാര്‍ത്താണ്ഡനും അജയ് വാസുദേവും എം ശ്രീരാജ് എ കെ ഡിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്നു.

ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങൾ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സൂക്ഷ്മദർശിനി’

0
ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം.

വിടപറഞ്ഞ സംവിധായകൻ സിദ്ദിഖിന്റെ പുതിയ ചിത്രം ‘പൊറാട്ട് നാടകം’; ഓഗസ്ത് 9- ന് തിയ്യേറ്ററുകളിലേക്ക്

0
അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ഓഗസ്ത് 9 -ന് തിയ്യേറ്ററുകളിൽ പ്രദര്ശനത്തിന് എത്തുന്നു. കഴിഞ്ഞ വര്ഷം ഓഗസ്ത് 8 ന് ആയിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. എമിറേറ്റ്സ് പ്രൊഡക്ഷൻസും...

മിന്നാമിനുങ്ങുപോലെ മിന്നും താരമായ് മലയാളത്തിന്‍റെ കൊച്ചു വാനമ്പാടി

0
“എന്നോ ഞാനെന്‍റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു” 2015- ല്‍ പുറത്തിറങ്ങിയ 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തില്‍ ഈ പാടുമ്പോള്‍ ശ്രേയ ജയദീപിന് പ്രായം വെറും പത്ത്.