Thursday, July 23, 2026

തിയ്യേറ്ററിൽ തീ പാറിച്ച് നടനവിസ്മയം മോഹൻലാൽ; സമ്മിശ്ര പ്രതികരണങ്ങളും ഡിസ് ലൈക്കുകളും അതിജീവിച്ച് ‘മലൈക്കോട്ടൈ വാലിബൻ’

ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനമികവിൽ മോഹൻലാലിന്റെ അഭിനയം ഭദ്രം. കഴിവുറ്റ രണ്ട് കലാകാരന്മാർ സമ്മേളിക്കുമ്പോഴുള്ള പത്തരമാറ്റാണ് മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന സവിശേഷത കൂടിയുണ്ട് ഈ സിനിമയ്ക്ക്. ഈ കൂട്ടുകെട്ട് സിനിമയ്ക്ക് നല്കിയ ഹൈപ് വളരെ വലുതായിരുന്നു. ഓരോ അഭിമുഖവും പോസ്റ്ററും ടീസറും പ്രേക്ഷകർക്ക് മുന്നിൽ അപ്ഡേറ്റ് ചെയ്യപ്പെടുമ്പോൾ ആകാംക്ഷ കൂടിക്കൂടി വന്നു. പി എസ് റഫീഖിന്റെ മികച്ച തിരക്കഥ, ലിജോജോസ് പെല്ലിശ്ശേരിയുടെ ഈടുറ്റ സംവിധാനം, മോഹൻലാലിന്റെ നടന വിസ്മയം ഇതോന്നാകെ കൂടി തിയ്യേറ്ററിലിരുന്നു കൊണ്ട് പ്രേക്ഷകരോട് കഥ പറഞ്ഞു, വാലിബനെക്കുറിച്ച്…

പോസ്റ്ററുകളിലും ട്രയിലാറുകളിലും പ്രേക്ഷകർക്ക് പിടിതരാതെ വാലിബൻ ഒളിഞ്ഞിരുന്നു. ചിത്രത്തിന്റെ പൊതുസ്വഭാവമെന്നതെന്ന് മനസ്സിലാക്കുവാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. ഫാന്റസിയും റിയാലിറ്റിയും ഇടകലർന്നു മൂത്തശ്ശിക്കഥ പോലെ സിനിമ മുന്നോട്ട് നീങ്ങുമ്പോൾ  പാതിയിൽ വെച്ച് ഭ്രമാത്മകമായ അന്തരീക്ഷത്തിലേക്കും വാലിബൻ സഞ്ചരിച്ചു. തുടർന്ന് മനസ്സിൽ നിരൂപിക്കാത്ത പല കാലങ്ങളിലേക്ക്, ആളുകളിലേക്ക് സിനിമ കൊണ്ടു ചെന്നെത്തിക്കുന്നു. സിനിമയിൽ നമ്മളെന്താണോ പ്രതീക്ഷിക്കുന്നത് സിനിമയത് നല്കുന്നുണ്ടെങ്കിലും സംവിധായകന്റെ മുൻകാല സിനിമയുടെ പിന്തുടർച്ച പ്രതീക്ഷിച്ചു തിയ്യേറ്ററിൽ അദ്ദേഹത്തിന്റെ മറ്റൊരു പുതിയ സിനിമ കാണാൻ പോകുന്നിടത്താണു അത്തരം മുൻവിധികൾ പാഴാകുന്നതും.

മുത്തശ്ശിക്കഥകളിലും നാടോടിക്കഥകളിലും  തലമുറകൾ തലമുറകളായി കൈമാറി വരുന്ന വാലിബൻ എന്ന മല്ലന്റെ കഥ. കഥകളിൽ കേൾക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളുടെ പേരുകളും സ്ഥലങ്ങളും. മല്ലയുദ്ധത്തിൽ ആരാലും തോൽക്കപ്പെടാത്ത അജയ്യനായ മല്ലൻ വാലിബനായി മോഹൻലാൽ ബിഗ് സ്ക്രീനിൽ നിറഞ്ഞു നിന്നു. കൂടെ അയ്യനാർ എന്ന വളർത്തച്ഛനും ചിന്നൻ എന്ന സഹോദരനും. ഒന്നിച്ചുള്ള യാത്രകളിൽ മല്ലനും അനുയായികളും അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളും പ്രതിരോധങ്ങളുമാണ് സിനിമയുടെ കാതൽ.

തന്റെ പതിവ് സിനിമകളുടെ പിന്തുടർച്ചയല്ല ലിജോ ജോസ്പെല്ലിശ്ശേരി മലൈക്കോട്ടൈ വാലിബനിൽ സ്വീകരിച്ചിരിക്കുന്നത്. പുതുപരീക്ഷണം എന്ന നിലയ്ക്ക് മലയാള സിനിമയ്ക്ക് ഒരുണർവ്  നല്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഏത് വിഭാഗത്തിലും ഉലപ്പെടുത്താൻ കഴിയാതെ ഒരു സ്വതന്ത്ര്യ കലാവിഷ്കാരമായി മലൈക്കോട്ടൈ വാലിബൻ നിലകൊണ്ടു. കൌതുകത്തോടെയും ആവേശത്തോടെയും സിനിമ തിയ്യേറ്ററുകളിൽ നിറഞ്ഞ കയ്യടികളോടെ സ്വീകരിക്കപ്പെട്ടു. സാങ്കൽപ്പികമായ സ്ഥലമെന്ന പ്രതീതി ഉളവാക്കുന്ന തരത്തിൽ രാജസ്ഥാനിലെ ഷൂട്ടിങ് അണിയറ പ്രവർത്തകർ പൂർണ വിജയം നേടി.

അഭിനയജീവിതത്തിലെ ഓരോ മുഹൂർത്തത്തിലും സിനിമയിൽ താരമായി നിറഞ്ഞു നിന്നിട്ടുണ്ട് മോഹൻലാൽ. മലൈക്കോട്ടൈ വാലിബനിലും ആ പാരമ്പര്യം അദ്ദേഹം നിലനിർത്തി. തികച്ചും വ്യത്യസ്തമായ വേഷപ്പകർച്ചയിലൂടെ തന്റെ കരിയറിൽ ഒരുപടി കൂടി കയറിയിരിക്കുകയാണ് മോഹൻലാൽ. അയ്യനാരായി ഹരീഷ് പേരടിയും ചമതകൻ എന്ന വില്ലനായി ഡാനിഷ് സെത്തും ശ്രദ്ധ നേടി. മണികണ്ഠൻ ആചാരി, മറാഠി നടി സോണാലി കുൽക്കർണി, മനോജ് മോസസ്, , രാജീവ് പിള്ള, ഹരിപ്രശാന്ത് വർമ്മ, സുചിത്ര നായർ തുടങ്ങിയവരുടെ കൈയ്യിൽ അവരുടെ കഥാപാത്രങ്ങൾ ഭദ്രമായിരുന്നു.

രാജസ്ഥാൻ, ചെന്നൈ എന്നിവിടങ്ങളിലായി 130 ദിവസങ്ങളോളം ചിത്രീകരിച്ചാണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ക്യാമറ. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിങ് ദീപു ജോസഫ്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോണും അച്ചു ബേബി ജോണും സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോനും  ആൻഡ് മേരി ക്രിയേറ്റീവും   മാക്സ് ലാബിന്റെ അനൂപും സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെയും സരിഗമ ഇന്ത്യലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

spot_img

Hot Topics

Related Articles

Also Read

നെറ്റ്ഫ്ലിക്സിൽ ഇനി സിനിമകളുടെയും വെബ് സീരീസുകളുടെയും പൂരക്കാലം; ലിസ്റ്റ് പുറത്ത്

0
പ്രേക്ഷകരുടെ മുന്നിലേയ്ക്ക് സ്ട്രീം ചെയ്യാനിരിക്കുന്ന നിരവധി വെബ് സീരീസുകളും സിനിമകളുടെയും ലിസ്റ്റ് പുറത്ത് വിടാനുള്ള ഒരുക്കത്തിലാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നിരവധി ഇന്ത്യൻ ഭാഷകളിലുള്ള ചിത്രങ്ങളാണ് ഇത്തവണ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ആറ് സിനിമകളും...

ഭാവന, ഇന്ദ്രന്‍സ്, ഉര്‍വശി, ഹണിറോസ്; ചിത്രം ‘റാണി’യുടെ ട്രൈലര്‍ പുറത്തിറക്കി നടന്‍ മോഹന്‍ലാല്‍

0
ഭാവന, ഹണിറോസ്, ഇന്ദ്രന്‍സ്, ഉര്‍വശി, അനുമോള്‍ നിയതി, ഗുരു സോമസുന്ദരം, അശ്വിന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രം റാണിയുടെ ട്രൈലര്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി.

വിടപറഞ്ഞ്  മലയാള സിനിമയുടെ മുത്തശ്ശി; നടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു

0
പാണ്ടിപ്പട, സീത കല്യാണം, തിളക്കം, കല്യാണ രാമൻ, പ്രണയ കഥ, സി ഐ ഡി മൂസ, റാണി പദ്മിനി, വൺ, സൌണ്ട് തോമാ, തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷകളിലും സുബ്ബലക്ഷ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

‘വിലായത്ത് ബുദ്ധ’ നവംബർ 21 നു തിയ്യേറ്ററുകളിലേക്ക്

0
ഉർവ്വശി പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും എ വി അനൂപും ഒന്നിച്ച് നിർമ്മിക്കുന്ന ‘വിലായത്ത് ബുദ്ധ’ നവംബർ 21 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൽ ...

ട്രയിലറിൽ ആവേശമായി ‘കടകൻ’

0
ആക്ഷൻ രംഗങ്ങൾ കൊണ്ടും പഞ്ച് ഡയലോഗുകൾ കൊണ്ടും ട്രയിലറിൽ ആവേശമായി തീർന്ന കടകൻ സിനിമയുടെ ട്രയിലർ വ്യൂവേഴ്സ് ഒരു മില്യൺ കവിഞ്ഞു. മാർച്ച് ഒന്നിന് ചിത്രം തിയ്യേറ്ററുകളിൽ എത്തും.