Sunday, September 6, 2026

സൂരജ് ടോം ചിത്രം’ വിശേഷം’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു

സൂരജ് ടോം സംവിധാനം ചെയ്ത് ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വിശേഷ’ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിക്കുന്ന ചിത്രമാണ് വിശേഷം. ‘അണ്ഡങ്ങളിലൂടെയും ബീജങ്ങളിലൂടെയും ഒരു യാത്ര’ എന്നാണ് ടൈംലൈൻ. ആനന്ദ് മധുസൂദനൻ ആണ് തിരക്കഥ. ഒരു കോമഡി ഡ്രാമ ചിത്രമാണ് വിശേഷം.

‘പൊടിമീശ മുളയ്ക്കണ പ്രായം’ എന്ന ഹിറ്റ് പാട്ടെഴുതിയ ആനന്ദ് മധുസൂദനൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് വിശേഷം. മാത്രമല്ല, ചിത്രത്തിൽ ഗാനങ്ങൾ എഴുതിയതും സംഗീതം ചിട്ടപ്പെടുത്തിയതും ആനന്ദ് മധുസൂദനൻ ആയിരുന്നു. ഛായാഗ്രഹണം സാഗർ അയ്യപ്പൻ, എഡിറ്റിങ് മാളവിക വി എൻ, കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കത നടക്കുന്നത്. അൽത്താഫ് സലീം, കുഞ്ഞി കൃഷ്ണൻ, സരസ ബാലുശ്ശേരി, അജിത മേനോൻ, വിനീത് തട്ടിൽ, മാല പാർവതി, ഷൈനി രാജൻ, ബൈജു എഴുപുന്ന, ജോണി ആൻറണി, ആൻ സലീം, അമൃത, ശരത് സഭ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

spot_img

Hot Topics

Related Articles

Also Read

ദുരൂഹത നിറഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘വടക്കൻ’

0
ദുരൂഹത നിറഞ്ഞ സൂപ്പർ നാച്ചുറൽ ചിത്രം ‘വടക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സജീദ് എ. യുടേതാണ് കഥയും സംവിധാനവും. ചിത്രത്തിൽ ശ്രുതി മേനോനും പ്രധാനകഥാപാത്രമായി എത്തുന്നു. മാർച്ച് 7 നു ചിത്രം...

 ‘ED – എക്സ്ട്രാ ഡീസന്റ്’ ഓൺലൈൻ ബുക്കിങ് ബുധനാഴ്ച മുതൽ ആരംഭിക്കും

0
‘ED – എക്സ്ട്രാ ഡീസന്റ്’ ഓൺലൈൻ ബുക്കിങ് ബുധനാഴ്ച മുതൽ ആരംഭിക്കും. എല്ലാ ഓൺലൈൻ മൂവി ബുക്കിങ് ചാനലുകളിലും ഇത് ലഭ്യമാണ്.  തികച്ചു വ്യത്യസ്തമായ വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആമിർ...

പേടിപ്പെടുത്തുന്ന കിടിലൻ ട്രയിലറുമായി ‘ചിത്തിനി’

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ പേടിപ്പെടുത്തുന്ന ട്രയിലർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.

ടോവിനോ തോമസ് നായകൻ; ട്രയിലറുമായി ‘അദൃശ്യ ജാലകങ്ങൾ’

0
വേൾഡ് പ്രീമിയർ നടത്തുന്ന മേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങൾ. മേളയിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യ ജാലകങ്ങളാണ്

ഐ വി എഫ് സ്പെഷ്യലിസ്റ്റായി ഉണ്ണി മുകുന്ദൻ; ഒഫീഷ്യൽ പോസ്റ്ററുമായി ‘ഗെറ്റ് സെറ്റ് ബേബി’

0
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ ഒരു ഐ വി എഫ് സ്പെഷ്യലിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.