Sunday, September 6, 2026

പാട്ടുംപാടി മുകള്‍പ്പരപ്പ് നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു; പുതിയ ഗാനം പുറത്തിറങ്ങി

മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. സിബി പടിയറ രചനയ്ക്കു പ്രമോദ് സാരംഗ് സംഗീത സംവിധാനം ചെയ്ത ‘സ്നേഹിതേ…’ എന്നു തുടങ്ങുന്ന ഏറ്റവും പുതിയ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ  പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിബിപടിയറയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. സുനില്‍ സൂര്യ പ്രധാന വേഷത്തി എത്തുന്ന ചിത്രമാണ് മുകള്‍പ്പരപ്പ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

അന്തരിച്ച മാമുക്കോയ ഒടുവിലായി അഭിനയിച്ച ചിത്രം കൂടിയാണ് മുകള്‍പ്പരപ്പ്. ചിത്രത്തില്‍ അപര്‍ണ ജനാര്‍ദനന്‍ നായികയായി എത്തുന്നു. ചിത്രത്തിന്‍റെ നിര്‍മാതാവായ കെ കെ ജയപ്രകാശന്‍ ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്. കണ്ണൂരിലെ ഒരു ഗ്രാമത്തിന്‍റെ പാരിസ്ഥിതിക പശ്ചാത്തലവും അന്തരീക്ഷവും അവിടത്തെ പാറഖനനവും ചാത്തുട്ടി പെരുവണ്ണാന്‍റെ ജീവിതവുമാണ് ചിത്രത്തില്‍ പ്രമേയം.

പ്രണയവും തമാശയും ചിത്രത്തിലൂടെ കടന്നു പോകുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ഗാനരചയിതാവും സഹരചയിതാവുമാ യ ജെ പി തവറൂലാണ് നിര്‍മ്മാതാവ്. ഊര്‍മിള ഉണ്ണി, ബിന്ദു കൃഷ്ണ, ശിവദാസ് മട്ടന്നൂര്‍, രജിത മധു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി വേഷമിടുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും തെയ്യം കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജെ പി തവറൂലിന്‍റെ വരികള്‍ക്ക് പ്രമോദ് സാരംഗ്, ജോജി തോമസ് ഈണം പകരുന്നു. എഡിറ്റിങ് ലിന്‍സന്‍ റാഫേലും പശ്ചാത്തല സംഗീതം അലന്‍ വര്‍ഗീസും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

ദുരന്തമുഖത്ത് നിന്നും കുവി വെള്ളിത്തിരയിലേക്ക്; ‘നജസ്സി’ല്‍ ശ്രദ്ധേയ കഥാപാത്രം

0
പെട്ടിമുടി ദുരന്തം പിന്നിട്ട മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കുവിയെ തേടി മറ്റൊരു ഭാഗ്യം എത്തിയിരിക്കുകയാണ്. ശ്രീജിത്ത് പൊയില്‍ക്കാവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നജസ്സ് എന്ന ചിത്രത്തിലാണ് കുവി ശ്രദ്ധേയ വേഷത്തില്‍ എത്തുന്നത്.

തിയ്യേറ്റർ റിവ്യു ഇനിമുതൽ അനുവദനീയമല്ല, നിരൂപകർക്ക് അക്രെഡിറ്റേഷൻ; വിലക്കേർപ്പെടുത്താനൊരുങ്ങി നിർമ്മാതാക്കൾ

0
ഓൺലൈനിൽ വരുന്ന നെഗറ്റീവ് സിനിമ റിവ്യു കാരണം വൻനഷ്ടം ചലച്ചിത്ര പ്രവർത്തകർക്ക് അനുഭവിക്കേണ്ടതായി വന്നിട്ടുള്ള സാഹചര്യത്തിലാണ് നിർമ്മാതാക്കൾ പുതിയ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിച്ചത്.

സൈജു കുറുപ്പും ദേവനന്ദയും വീണ്ടും ഒന്നിക്കുന്നു ‘ഗു’ വിലൂടെ

0
സൂപ്പര്‍ ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം സൈജു കുറുപ്പും ദേവനന്ദയും ഒന്നിക്കുന്ന ചിത്രം ‘ഗു’ വരുന്നു. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രമാണ് ‘ഗു’.

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയി’മിൽ മിഷ്കിനും പ്രധാനവേഷത്തിൽ

0
ദുൽഖർ സൽമാനെ പ്രധാനകഥാപാത്രമാക്കി  നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം . ‘ഐ ആം ഗെയി’മിൽ തമിഴ് നടനും സംവിധായകനുമായ മിഷ്കിനും പ്രധാനവേഷത്തിൽ എത്തുന്നു. അദ്ദേഹം അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഐ...

കുണ്ടന്നൂരിലെ കുത്സിതലഹള; ട്രയിലർ ഏറ്റെടുത്ത് പ്രേക്ഷകർ

0
കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ‘കുണ്ടന്നൂരിലെ കുത്സിതലഹള’യുടെ ട്രയിലർ ശ്രദ്ധേയമാകുന്നു.