Sunday, September 6, 2026

പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയ ആ ‘നദികളില്‍ സുന്ദരി യമുന’ ആര്?

സിനിമയുടെ പോസ്റ്ററുകളില്‍ ഒരു പ്രത്യേകതയുണ്ട്. പുറംതിരിഞ്ഞു നായികയാണ് എല്ലാ പോസ്റ്ററുകളിലും. ‘നദികളില്‍ സുന്ദരി യമുന’ ആണെന്നു പറയുന്നുണ്ടെങ്കിലും സിനിമയിലെ ആ ‘നദികള്‍’ ഏതൊക്കെയെന്നോ കൂട്ടത്തില്‍ കൂടുതല്‍ സുന്ദരിയായ ‘യമുന’ ആരെണോ വ്യക്തമാക്കുന്നില്ല. സിനിമയുടെ ത്രില്ലും ഭൂരിപക്ഷവും ചുറ്റി സഞ്ചരിക്കുന്നത് ‘യമുന’ ആരെന്നു അറിയുവാനായിരിക്കും. ഗ്രാമീണ ജീവിതത്തിന്‍റെ അവശേഷിച്ച നന്മയുടെയും നിഷ്കളങ്കതയുടെയും സ്നേഹവും സൌഹൃദവും കൃത്യമായി ഒപ്പിയെടുത്ത ചിത്രം കൂടിയാണ് നദികളില്‍ സുന്ദരി യമുന.

മാനസികമായി ഉന്മേഷം പകരുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിരിക്കാന്‍ ഏറെയുള്ള നര്‍മ മുഹൂര്‍ത്തങ്ങള്‍ വിളക്കി ചേര്‍ത്തിട്ടുണ്ട് ഓരോ സീനിലും. നഷ്ടമായ പോയ കാലത്തിന്‍റെ തുടിപ്പുണ്ട് ഈ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്. ‘വെള്ളാരപ്പൂമല മേലെ’ എന്ന ഗാനം വര്‍ഷങ്ങള്‍ക്കിപ്പുറം കേള്‍ക്കുമ്പോഴും ഗൃഹാതുരതയുടെ തിരയിളക്കമുണ്ടാക്കുവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണാന്തരീക്ഷം ചിത്രത്തില്‍ കൊണ്ട് വരുമ്പോള്‍ അതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയവും ശ്രദ്ധേയമാണ്.

കണ്ണന്‍ എന്ന  കഥാപാത്രമായാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തുന്നത്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനവുമായി ജീവിക്കുന്ന കണ്ണന് വിവാഹപ്രായമായി എന്ന തോന്നലില്‍ നിന്നാണ് കഥാഗതി മാറി സഞ്ചരിക്കുന്നത്. കണ്ണന്‍റെ പ്രതിയോഗിയായിട്ടാണ് വിദ്യാധരന്‍ എന്ന കഥാപാത്രമായി അജു വര്‍ഗീസൂം എത്തുന്നത്. വിദ്യാധരനും പെണ്ണ് കാണാന്‍ ഇറങ്ങുന്നതോടെ കണ്ണനും വിദ്യാധരനും തമ്മിലുള്ള പെണ്ണുകാണല്‍ മല്‍സരത്തിലേക്ക് എത്തുകയാണ്. രസകരമായ നര്‍മ്മത്തോടെയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

നദികളില്‍ സുന്ദരി യമുനയുടെ തുടക്കവും ഒടുക്കവും തമാശയിലൂടെയാണ് കടന്നു പോകുന്നത്. അത് കൊണ്ട് തന്നെ പ്രേക്ഷകരിലേക്ക് പെട്ടെന്നു എത്തുവാന്‍ ചിത്രത്തിന് കഴിഞ്ഞു. തികച്ചും ലളിതമായ കഥ. അത് വളരെ രസകരമായി അവതരിപ്പിക്കുവാനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയവും സൌഹൃദവും പറയുന്ന നാട്ടിന്‍പുറത്തെ മനോഹരമായി അവതരിപ്പിക്കുമ്പോള്‍ കുടുംബ ബന്ധങ്ങളെയും അത്രയും പ്രധാന്യത്തോടെ തന്നെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിദ്യാധരനായി അജു വര്‍ഗീസും ചേരുമ്പോഴുള്ള കെമിസ്ട്രി ഈ ചിത്രത്തില്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ടെന്ന് ഉറപ്പായും പറയാം. അത് തന്നെയാണ് സിനിമ കണ്ട് തിയ്യേറ്റര്‍ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകര്‍ക്കും പറയാനുള്ളതും. ചിത്രത്തിന്‍റെ ആദ്യപകുതി തമാശകളുമായി മുന്നോട്ട് പോകുമ്പോള്‍ രണ്ടാം പകുതി എത്തുമ്പോള്‍ സിനിമ അതിന്‍റെ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും സ്വത്വത്തിലേക്കും കടക്കുന്നു. ക്ലൈമാക്സ് ഏറ്റവും ഭംഗിയായെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ശരീരഭാഷകൊണ്ടും മൂളല്‍ കൊണ്ട് പോലും ചിരി പടര്‍ത്താന്‍ കഴിഞ്ഞ ധ്യാന്‍ ശ്രീനിവാസന്‍റെ കണ്ണന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കുവാന്‍ ധ്യാന്‍ ശ്രീനിവാന് കഴിഞ്ഞു. അതിനൊപ്പം കിടപിടിക്കുവാന്‍ ചിരിക്ക് ആക്കം കൂട്ടുവാന്‍ അജു വര്‍ഗീസിന്‍റെ വിദ്യാധരന്‍ എന്ന കഥാപാത്രത്തിനും കഴിഞ്ഞിട്ടുണ്ട്.  

നിരവധി പുതുമുഖ താരങ്ങള്‍ കൂടി അണിനിരക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. കണ്ണൂര്‍ ജീവിത പശ്ചാതലത്തെ, സംസ്കാരത്തെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുവാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ആ ദേശത്തെ  ഭാഷയുടെയും രാഷ്ട്രീയത്തിന്‍റെയും വിശ്വാസത്തിന്‍റെയും അന്തരീക്ഷത്തെ മനോഹരമായി അവതരിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ട്. വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം വിജയകരമായി തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫൈസല്‍ അലിയുടെ ഛായാഗ്രഹണം ചിത്രത്തിന് കൂടുതല്‍ മിഴിവേകുവാന്‍ സാധിച്ചു. അരുണ്‍ മുരളിധരന്‍റെ മനോഹരമായ പാട്ടുകളും പ്രേക്ഷക ഹൃദയത്തിലിടം നേടിക്കഴിഞ്ഞു. കുടുംബ സമേതം പോയിക്കാണുവാന്‍ പറ്റിയ, നര്‍മ്മ മുഹൂര്‍ത്തങ്ങളില്‍ മറന്നിരിക്കുവാനുo മാനസികോല്ലാസത്തിന് എനര്‍ജി പകരുകയും ചെയ്യുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന.

spot_img

Hot Topics

Related Articles

Also Read

മലയാള സിനിമയുടെ നാഴികക്കല്ല്; പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

0
മലയാള സിനിമാ ചരിത്രത്തിന് പുതുവഴിവെട്ടിത്തെളിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു. 73- വയസ്സായിരുന്നു. സംവിധായകനായി തുടക്കമിടും മുൻപെ സിനിമയിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്  ഛായാഗ്രാഹകനായിട്ടാണ്. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം...

പ്രിയ സുഹൃത്തിന്‍റെ വേര്‍പാടില്‍ തേങ്ങലടക്കാന്‍ കഴിയാതെ ലാല്‍

0
ജീവിതാവസ്ഥകളും ഞങ്ങള്‍ അണിഞ്ഞ കുപ്പായങ്ങളും മാറിമാറിവന്നെങ്കിലും സൗഹൃദത്തിന് എന്നും ഒരേ നിറം തന്നെയായിരുന്നു. പരിശുദ്ധമായിരുന്നു അത്. ഒരിക്കലും കലര്‍പ്പ് പുരളാത്തത്.

‘മച്ചാന്റെ മാലാഖ’യിൽ സൌബിനും നമിതപ്രമോദും പ്രധാന വേഷത്തിൽ

0
അബ്ബാo മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസായത്.

മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം; പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ തിയ്യേറ്ററുകളിൽ എത്തുന്നു

0
മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രം വ്യാഴായ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ‘ഹൃദയപൂർവ്വം. കുടുംബപ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന...

ഹേമ കമ്മീഷൻ റിപ്പോർട്ട് – ‘അമ്മ’ സംഘടനയിൽ നിന്ന് കൂട്ട രാജി

0
മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് നാലു വർഷങ്ങൾക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മീഷൻ റിപ്പോർട്ടും തുടർന്ന് നടിമാർ നടത്തുന്ന സിനിമയ്ക്കകത്തെ ലൈംഗികാരോപണങ്ങളെയും മുൻനിർത്തി താരസംഘടനയായ ‘അമ്മ’യിൽ നിന്നു കൂട്ട രാജി....