Sunday, September 6, 2026

മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം; പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ തിയ്യേറ്ററുകളിൽ എത്തുന്നു

മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രം വ്യാഴായ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ‘ഹൃദയപൂർവ്വം. കുടുംബപ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രംകൂടിയാണിത്. ഇതിനോടകം തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ട്രയിലറുകളും ശ്രദ്ധ നേടിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ ഇതിനിടെ കേരളത്തിലെ ചിത്രീകരണം മുഴുവനായും പൂർത്തിയാക്കി.

അഖിൽ സത്യന്റെതാണ് കഥ. തിരക്കഥ സോനു ടി. പി എഴുതുന്നു. അനൂപ് സത്യൻ അസിസ്റ്റന്റ് ഡയറക്ടറായും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു. പ്രകൃതിരമണീയമായ പശ്ചാത്തലഭംഗിയും ചിത്രത്തിൽ ഒരുക്കുന്നുണ്ട്. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന 20- മത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ഛായാഗ്രഹണം അനു മൂത്തേടത്ത്. സന്ദീപ് ബാലകൃഷ്ണൻ എന്നകഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മാളവിക മോഹൻ നായികയായി എത്തുന്നു. സംഗീത് പ്രതാപ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ്,  ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. എഡിറ്റിങ്- കെ രാജഗോപാൽ, ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ.

spot_img

Hot Topics

Related Articles

Also Read

സംവിധായകൻ ഷാജി എൻ. കരുണിന് ജെ. സി ദാനിയേൽ പുരസ്കാരം

0
2023- ളെ ജെ. സി ദാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണിത് അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു...

ഏറ്റവും പുതിയ ടീസറുമായി ‘ലിറ്റിൽ ഹാർട്സ്’

0
പ്രേക്ഷകർക്കിടയയിൽ ജനപ്രിയത നേടിയ ആർ ടി എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന  പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ലെ പുതിയ ടീസർ പുറത്തിറങ്ങി.

‘കാതലി’ന് വിജയാഘോഷവുമായി മമ്മൂട്ടി ഫാൻസ് ആസ്ത്രേലിയൻ ഘടകം

0
കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്.

ആഗസ്ത് രണ്ടിന് തിയ്യേറ്ററിലേക്ക് ‘ചിത്തിനി’ എത്തുന്നു

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രംചിത്തിനി ആഗസ്ത് രണ്ടിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. . ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്

ചരിത്രം സൃഷ്ടിക്കാൻ വരുന്നു; ‘പുഷ്പ2’

0
മെഗാഹിറ്റ് തീർത്ത അല്ലു അർജുനും രശ്മിക മന്ദാനയും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘പുഷ്പ2’ കേരളത്തിൽ റിലീസിന് മുൻപ് തന്നെ 500 സ്ക്രീനുകളും കടന്നിരിക്കുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി...