Monday, October 26, 2026

മലയാള സിനിമയുടെ നാഴികക്കല്ല്; പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

മലയാള സിനിമാ ചരിത്രത്തിന് പുതുവഴിവെട്ടിത്തെളിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു. 73- വയസ്സായിരുന്നു. സംവിധായകനായി തുടക്കമിടും മുൻപെ സിനിമയിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്  ഛായാഗ്രാഹകനായിട്ടാണ്. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം . വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിൽ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അന്ത്യം. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ദേശീയ-അന്തര്‍ദേശീയ തലങ്ങളിൽ മലയാള സിനിമയെ അമരത്തെത്തിച്ച അതുല്യ പ്രതിഭയാണ് ഷാജി എൻ. കരുൺ. സംവിധായകനായല്ല, ഛായാഗ്രാഹകനായിട്ടാണ്  മലയാള സിനിമയില്‍ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. നാല്പതോളം സിനിമകൾക്ക് ഛായാഗ്രാഹകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ‘പിറവി’ എന്നചിത്രത്തിലൂടെയാണ് ഷാജി എൻ. കരുൺ സംവിധായകനായി വെള്ളിത്തിരയിൽ ആദ്യ ചുവട് വയ്ക്കുന്നത്. ഈ ചിത്രത്തിന് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശവും നേടി. അദ്ദേഹം സംവിധാനം ചെയ്ത ‘സ്വം’ എന്ന രണ്ടാമത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാള സിനിമയാണ്.

സിനിമയോടൊപ്പം സഞ്ചരിക്കുമ്പോൾ തന്നെ നിരവധി ചലച്ചിത്ര – കലാപ്രസ്ഥാനങ്ങളുടെയും സ്ഥാനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ)യുടെ അധ്യക്ഷസ്ഥാനവും നിർവഹിച്ചിട്ടുണ്ട് അദ്ദേഹം. 2011-ല്‍ അദ്ദേഹം പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരം​ഗത്തെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട് .  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976-ല്‍ കെ എസ് എഫ് ഡി സിയില്‍ ഫിലിം ഓഫീസറായി ചുമതലയേറ്റു.  കുമ്മാട്ടി, തമ്പ്, പോക്കുവെയില്‍, ഒരിടത്ത്, കാഞ്ചനസീത,  എസ്തപ്പാന്‍ചി, ദംബരം, തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു.

spot_img

Hot Topics

Related Articles

Also Read

ഹാരി ഹൗഡിനിയായി ആസിഫ് അലി, ജാലവിദ്യക്കാരന്റെ കഥപറയുന്ന ചിത്രം ഉടൻ

0
ആസിഫ് അലിയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്' എന്ന ചിത്രത്തിന്റെഷൂട്ടിങ് സജീവമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രശസ്ത മാന്ത്രികൻ ഹാരി ഹൗഡിനിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം...

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടീസർ പുറത്തിറങ്ങി

0
നിവിൻ പോളി നായകനായി അഭിനയിച്ച മിഖായേൽ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം...

ആകാംക്ഷഭരിതമായ ട്രയിലറുമായി ‘റോന്ത്’

0
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘റോന്ത്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.വെള്ളിയാഴ്ച കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ കുഞ്ചാക്കോ ബോബനാണ്...

‘ഇലവീഴാപൂഞ്ചിറ’യ്ക്ക് ശേഷം ഷാഹി കബീർ ചിത്രം ‘റോന്ത്’ തിയ്യേറ്ററുകളിലേക്ക്

0
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം റോന്ത് ജൂൺ 13- നു പ്രദർശനത്തിന് എത്തും. ഇലവീഴാപൂഞ്ചിറ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ...

2023- ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപനം; മികച്ച ചിത്രമായി ‘ആട്ടം’, മികച്ച നടന്മാരായി ബിജു മേനോനും വിജയരാഘവനും, നടിമാർ...

0
അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ: ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫും ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്