Sunday, September 6, 2026

‘എമ്പുരാൻ’ റിലീസ് ദിവസം കാണാൻ ജീവനക്കാർക്ക് ടിക്കറ്റും അവധിയും നല്കി സ്റ്റാർട്ടപ്പ് കമ്പനി

ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ റിലീസ് ദിവസമായ മാർച്ച് 27 നു ജീവനക്കാർക്ക് ടിക്കറ്റും അന്നേ ദിവസം അവധിയും  നല്കിയിരിക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി. ഏറെ ആകാംക്ഷയോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. മാർച്ച് 27- നു ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയാണ് അവധി നല്കിയിരിക്കുന്നത്.  2019- ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാഹാം/ സ്റ്റീഫൻ നെടുമ്പള്ളി എന്നീ കഥാപാത്രങ്ങളായാണ് മോഹൻലാൽ വെള്ളിത്തിരയിൽ എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജിന്റെതാണ് സംവിധാനം. ശ്രീ ഗോകുലം മൂവിസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആൻറണി പെരുമ്പാവൂർ,  സുഭാസ്കരൻ എന്നിവരാണു നിർമ്മാണം. ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മഞ്ജു വാരിയർ, ഇന്ദ്രജിത്ത് സുകുമാരൻ, ടോവിനോ തോമസ്, നന്ദു, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, മുരുകൻ മാർട്ടിൻ, മണിക്കുട്ടൻ,  നൈല ഉഷ, സച്ചിൻ ഖേഡ്കർ, അനീഷ് ജി, സുരാജ് വെഞ്ഞാറമ്മൂട്, ജിജു ജോൺ, അനീഷ് ജി. മേനോൻ, തുടങ്ങി നിരവധി അഭിനേതാക്കൾ  ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

spot_img

Hot Topics

Related Articles

Also Read

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

0
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90- വയസ്സായിരുന്നു. തിങ്കളാഴ്ച മുംബൈലെ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ഏറെ നാളുകളായി വൃക്ക സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ശ്യാം ബെനഗലിന്റെ മകൾ പ്രിയ...

ചിന്നു ചാന്ദ്നി നായികയായി എത്തുന്ന ; ‘വിശേഷ’ത്തിന്റെ ടീസർ പുറത്ത്

0
ചിന്നു ചാന്ദ്നിയെ നായികയാക്കി സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനിൽ സൂരജ് നിർമ്മിച്ച് സൂരജ് ടോം സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമ ചിത്രം ‘വിശേഷ’ത്തിന്റെ ടീസർ പുറത്തിറങ്ങി.

നിര്‍മാണം ചെമ്പന്‍ വിനോദ്; ‘അഞ്ചക്കള്ളകോക്കാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
നടനായും നിര്‍മാതാവായും തിരക്കഥാകൃതായും മലയാള സിനിമയില്‍ തന്‍റേതായ ഇരിപ്പിടം കണ്ടെത്തിയ ചെമ്പന്‍ വിനോദ് നിര്‍മാതാവായി എത്തുന്ന ചിത്രം ‘അഞ്ചക്കള്ളകോക്കാന്‍’ ചെമ്പന്‍ വിനോദിന്‍റെ സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്നു

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ ഇന്ദ്രജിത്ത്, ടീസർ പുറത്ത്

0
ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകവേഷത്തിൽ എത്തുന്നു. നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ അനൌൺസ്മെന്റ് ടീസർ റിലീസ് ചെയ്തു. നൊ വേ ഔട്ട് എന്ന ചിത്രത്തിന്...

പുതിയ പോസ്റ്ററുമായി പിറന്നാൾ ദിനത്തിൽ ആസിഫലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ 

0
നവാഗതനായ സേതുനാഥ് പത്മകുമാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച് ആസിഫ്അലി നായകനായി എത്തുന്ന ചിത്രം’ആഭ്യന്തര കുറ്റവാളി’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്ന ആസിഫലിയുടെ പിറന്നാൾ പ്രമാണിച്ചാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്....