Sunday, September 6, 2026

എമ്പുരാന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി

പൃഥിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന എമ്പുരാനു വിജയാശംസകൾ നേർന്നു മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച എമ്പുരാൻ പോസ്റ്ററിനൊപ്പം ‘മലയാള സിനിമയുടെ അഭിമാനമാകട്ടെ’ എന്നു അദ്ദേഹം വാക്കുകൾ കുറിച്ചു. മലയാളികൾ ഏറെ പ്രതീക്ഷയോടെ റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ശ്രീ ഗോകുലം മൂവിസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആൻറണി പെരുമ്പാവൂർ,  സുഭാസ്കരൻ എന്നിവരാണു ചിത്രത്തിന്റെ നിർമ്മാണം. മുരളി ഗോപിയുടേതാണ് തിരക്കഥ. മാർച്ച് 27 നു രാവിലെ ആറുമണി മുതൽ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള പ്രദർശനം ആരംഭിക്കും.

spot_img

Hot Topics

Related Articles

Also Read

‘ലിറ്റില്‍ ഹാര്‍ട് സി’ല്‍ ഒന്നിച്ച് ഷെയ്ന്‍ നിഗവും ഷൈന്‍ ടോമും ചിത്രീകരണം തുടങ്ങി

0
നല്ല നിലാവുള്ള രാത്രിക്ക് ശേഷം സാന്ദ്രാപ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്രാതോമസ്  നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ലിറ്റില്‍ ഹാര്‍ട് സി’ന്‍റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജ കട്ടപ്പനയിലെ ആനവിലാസം എന്ന സ്ഥലത്തു  വെച്ചാണ് നടന്നത്

‘തീപ്പൊരി ബെന്നി’യില്‍ നായകനായി അര്‍ജുന്‍ അശോകന്‍; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസ്

0
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മ്മിച്ച് അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രം തീപ്പൊരി ബെന്നിയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.

പ്രശസ്ത നാടക- സിനിമ  നടൻ എം സി ചാക്കോ അന്തരിച്ചു

0
1977- ൽ  പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്.

‘സുമതി വളവ്’ പൂജ ചടങ്ങുകൾ നടന്നു

0
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ പ്ഒഓജ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം മേജർ രവിയും...

‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ പുത്തൻ പോസ്റ്റർ പുറത്ത്

0
നവാഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’യുടെ പോസ്റ്റർ പുറത്തിറങ്ങി. കണ്ടം ക്രിക്കറ്റ് കളിയെ പശ്ചാത്തലമാക്കിയുള്ളതാണ് പ്രമേയം. സുഡാനി ഫ്രം നൈജീരിയയിലെ സംവിധായകൻ...