Sunday, September 6, 2026

മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് തിയ്യേറ്ററുകളിലേക്ക്

നീണ്ട അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ നായകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് സെപ്തംബർ 12 ന് പ്രദർശനത്തിന് എത്തുന്നു. നിധികാക്കും ഭൂതത്തിന്റെ കഥപറയുന്ന ചിത്രമാണ് ബറോസ്. ഇന്ത്യ യിലെ തന്നെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ  ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിയോയുടേതാണ് കഥ. ഭൂതത്തിന്റെ ആനിമേഷൻ വീഡിയോയും ഉൾപ്പെടുത്തിയാണ് ബിഹൈൻഡ് ദി സീൻ ദൃശ്യം വന്നത്. ലോസ് ആഞ്ജ ലീസിൽ  വെച്ചാണ് ചിത്രത്തിന്റെ റീ റെക്കോർഡിങ് നടന്നത്.

ഇന്ത്യയിലും തായ് ലൻഡിലുമായി സ്പെഷ്യൽ എഫ്ഫക്ടുകൾ ചിത്രത്തിൽ ചെയ്തു. പ്രശസ്ത സംഗീത സംവിധായകനും അമേരിക്കൻ റിയാലിറ്റി ഷോ the would best ലൂടെ വിജയവും കൈവരിച്ച ലിഡിയൻ  നാദസ്വരമാണ് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളത്. പശ്ചാത്തല സംഗീതം മാർക്ക് കിലിയൻറ് നിർവഹിക്കുന്നു. ഗുരു സോമസുന്ദരം, തുഹിൻ തോമസ്, മോഹൻശർമ, മായ, സീസർ ലോറന്റ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമാണം.

spot_img

Hot Topics

Related Articles

Also Read

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’; ട്രയിലർ റിലീസ്

0
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ന്റെ ട്രയിലർ പുറത്ത്. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം സംവിധാനം...

സൈജു കുറുപ്പ് നായകൻ; ഭരതനാട്യം’  ആഗസ്ത് 23 ന് റിലീസ്

0
അസ്സോസിയേഷൻ വിത്ത് സൈജു കുറുപ്പ് എന്റർടൈമെന്റിന്റെയും തോമസ് തിരുവല്ല ഫിലിസിന്റെയും  ബാനറിൽ സൈജു കുറുപ്പ്, ലിനിമറിയം ഡേവിഡ്, അനുപമ നമ്പ്യാർ എന്നിവർ നിർമ്മിച്ച് നടൻ സൈജു കുറുപ്പ് പ്രധാനകഥാപാത്രമായി എത്തുന്ന ‘ഭരതനാട്യം ആഗസ്ത്...

പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ  മനോജ്  ഭാരതിരാജ അന്തരിച്ചു

0
പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ  മനോജ് ഭാരതിരാജ അന്തരിച്ചു. പ്രമുഖ തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനാണ് മനോജ് ഭാരതിരാജ. 48- വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുൻപ് നടന്ന ഓപ്പൺ ഹാർട്ട്...

പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്

0
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വി നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്....

ഗൌതം വാസുദേവ്  മേനോൻ- മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം എന്നീ ടിക്കറ്റ്...