Sunday, September 6, 2026

‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നെടിയത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, നിവിന്‍ പോളി, മമ്ത മോഹന്‍ദാസ്, തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും കമലിന്‍റേതാണ്.

ഷൈന്‍ ടോം നായകനായി എത്തുന്ന ചിത്രത്തില്‍ സ്വാസിക, ഗ്രേസ് ആന്‍റണി, മെറീന മൈക്കിള്‍, നീന കുറുപ്പ്, സിദ്ധാര്‍ഥ് ശിവ, ജോസൂകുട്ടി, അനുഷ മോഹന്‍, മാല പാര്‍വതി, മഞ്ജു പിള്ള, ആദ്യ, ശരത് സഭ, നിയാസ് ബക്കര്‍, സ്മിനു സിജോ, രമ്യ സുരേഷ്, പ്രമോദ് വെളിനാട്, വിനീത് തട്ടില്‍ തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം പ്രകാശ് വേലയുധനനും എഡിറ്റിങ് രഞ്ജന്‍ എബ്രാഹാമും ഗാനരചന ബി കെ ഹരിനാരായണനും സംഗീതം ബിജിപാലും നിര്‍വഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിലേക്ക്

0
സൈജു കുറുപ്പ്, തൻവി, അർജുൻ അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ റൊമാന്റിക് ഡ്രാമ ചിത്രം ‘അഭിലാഷം’ ഈദിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതിനോടകം തന്നെ റിലീസായിരിക്കുകയാണ്....

ആസ്ത്രേലിയൻ ബോക്സോഫിസിൽ നിറഞ്ഞു നിന്ന് ‘ഭ്രമയുഗം’

0
പതിവിന് വിപരീതമായി മലയാള സിനിമയ്ക്ക് വൻ സ്വീകരണം ലഭിച്ചിരിക്കുകയാണ് ആസ്ത്രേലിയയിൽ. ആസ്ത്രേലിയയിൽ അമ്പതോളം തിയ്യേറ്ററുകളിലും ന്യൂസിലാന്റിൽ പതിനേഴ് തിയ്യേറ്ററുകളിലുമായാണ് സിനിമ പ്രദർശിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്മ രാജൻ പ്രധാനവേഷത്തിൽ എത്തുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ ഉടൻ

0
പൂർണ്ണമായയും നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ വളരെക്കാലത്തിന്  ശേഷം നടത്തുന്ന പൂർവ്വവിദ്യാർഥി സംഗമവും അതിനോടനുബന്ധിച്ച് പ്രവാസകുടുംബത്തിലുണ്ടാകുന്ന അസ്വസ്ഥതക ളുമാണ് ചിത്രത്തിന്റെ കഥാതന്തു.

ആസിഫ്അലി പ്രധാനകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘ലെവൽ ക്രോസ്’ ടീസർ പുറത്ത്

0
ആസിഫ്അലി പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ലെവൽ ക്രോസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.  ജൂലൈ 26- ന് ഈ ചിത്രം തിയ്യേറ്ററുകളിൽ എത്തുക. https://www.youtube.com/watch?v=D2iT47KqS9w&ab_channel=ThinkMusicIndia ചിത്രത്തിന്റെ...

മാക്ട ലെജെൻറ് ഓണർ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്

0
ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജെൻറ് ഓണർ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര മേഖലയിലെ മികച്ച കഴിവ് കാഴ്ച വെക്കുന്ന പ്രതിഭകൾക്കായി  മൂന്നു വർഷത്തിലൊരിക്കൽ നല്കുന്ന പുരസ്കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.