Sunday, September 6, 2026

‘അതിഭീകര കാമുകൻ’ ചിത്രീകരണം ഉടൻ

ലുക് മാൻ അവറാൻ കോളേജ് കഥാപാത്രമായി എത്തുന്ന റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി പൂജാചടങ്ങുകൾ നടന്നു. സ്വിച്ചോൺ കർമ്മം നടൻ ഇർഷാദും ഫസ്റ്റ് ക്ലാപ് ലുക് മാനും നിർവഹിച്ചു. ചിത്രത്തിൽ നായികയായി എത്തുന്ന ദൃശ്യ  രഘുനാഥ് ആണ്. പാലക്കാട്, ഊട്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് നടക്കും. സിസി നിഥിൻ, ഗൌതം താനിയൽ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് ബൈസൺ  സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ്  എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, സിസി നിഥിൻ, സുജയ് മോഹൻ രാജ്, ഗൌതം താനിയിൽ എന്നിവരാണ് നിർമ്മാണം. രചന സുജയ് മോഹൻ, ഛായാഗ്രഹണം ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റിങ് അജീഷ് ആനന്ദ്.

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററുമായി നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’

0
നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘ബേബി ഗേളിന്റെ’ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക് ഫ്രെയിമിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ വർമ്മയാണ് ചിത്രം സംവിധാനം...

വേറിട്ട പ്രമേയവുമായി ‘താള്‍’; ആന്‍സന്‍ പോള്‍ നായകന്‍, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

0
ആന്‍സന്‍ പോള്‍ നായകനായി എത്തുന്ന ചിത്രം താള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റസൂല്‍ പൂക്കുട്ടി, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, എം ജയചന്ദ്രന്‍, എന്നിവരാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സന്തോഷം: കപില്‍ കപിലന്‍

0
ഈ മനോഹര ഗാനം എന്നെ ഏല്‍പ്പിച്ച മണികണ്ഠന്‍ അയ്യപ്പന് ഒരുപാട് നന്ദി. ഞാന്‍ ആഹ്ളാദ തിമിര്‍പ്പിലാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല.

ബിഗ്ബജറ്റ് ചിത്രവുമായി ടോവിനോ തോമസിന്‍റെ ‘നടികര്‍ തിലകം’; ഷൂട്ടിങ്ങ് ഹൈദരബാദില്‍ പുരോഗമിക്കും

0
നാല്പതു കോടിയോളം മുടക്ക് മുതല്‍ വരുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പ്രധാനമായും ഗോല്‍കൊണ്ട ഫോര്‍ട്ട്, ബന്‍ഞ്ചാര ഹില്‍സ്, രാമോജി ഫിലിംസ് സിറ്റി, തുടങ്ങിയ ലൊക്കേഷനുകളില്‍ ഷൂട്ടിങ്ങ് നടക്കും. കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്‍റെ ആദ്യഭാഗം ഷൂട്ടിംഗ് നടന്നത്.

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

0
അറുപതോളം നാടകങ്ങൾക്കും ഏതാനും സിനിമകൾക്കും പാട്ടുകളെഴുതിയ ഗാനരചയിതാവ് ഗോവിന്ദന് കുട്ടി എന്ന ജി കെ പള്ളത്ത് അന്തരിച്ചു. 82- വയസ്സായിരുന്നു.