Sunday, September 6, 2026

ആൻറണി വർഗീസ് ചിത്രം ദാവീദിന്റെ ചിത്രീകരണം പൂർത്തിയാക്കി

ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും തിരക്കഥ എഴുതി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദാവീദ്’ന്റെ ചിത്രീകരണം പൂർത്തിയായി. 77- ദിവസത്തോളമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഒരു എന്റർടൈമെന്റ് ചിത്രമായിരിക്കും ദാവീദ്. ആഷിക് അബൂ എന്ന ബോക്സർ ആയിട്ട് ആണ് ചിത്രത്തിൽ ആൻറണി പെപ്പെ എത്തുന്നത്. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന് ശേഷം അച്ചു ബേബി ജോൺ നിർമ്മിക്കുന്ന ചിത്രമാണ് ദാവീദ്. ലിജോ മോൾ, കിച്ചു ടെലസ്, ജെസ് കുക്കു, സൈജു കുറുപ്പ്, വിജയരാഘവൻ, എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാനകഥാപത്രങ്ങളായി എത്തുന്നുണ്ട്. പുതുമുഖമായ മുഹമ്മദ് കരാകി യും മറ്റൊരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സംഗീതം ജെസ്റ്റിൻ വർഗീസ്, ക്യാമറ സാലു കെ തോമസ്, എഡിറ്റിങ് രാകേഷ് ചെറുമഠം.

spot_img

Hot Topics

Related Articles

Also Read

സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു

0
ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്.

‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക്

0
നിവിൻ പോളി, അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരെ പ്രധാനകഥാപാത്രമാക്കി ഡിജോ ജോസ് ആൻറണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ മെയ് ഒന്നിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.

തമിഴ് ‘റീലി’ലെ ബിജോയ് കണ്ണൂര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു; ‘വള്ളിച്ചെരുപ്പ്’ തിയ്യേറ്ററുകളിലേക്ക്

0
തമിഴ് ചിത്രമായ ‘റീലി’ല്‍ ഉദയ രാജ് എന്ന നായകവേഷത്തിലെത്തി ശ്രദ്ധേയനായ ബിജോയ് കണ്ണൂര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം ‘വള്ളി ച്ചെരുപ്പ്’  സെപ്തംബര്‍ 22- നു തിയ്യേറ്ററിലേക്ക്.

നാടക- സിനിമാ ഗായിക മച്ചാട്ട്  വാസന്തി ഓർമ്മയായി

0
ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട്  വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ...

‘അച്ഛന്‍റെ മകന്‍’ സകല കലയിലെ യുവശില്പി  

0
വിനീത് ശ്രീനിവാസന്‍ എന്ന കലാകാരനെ സംവിധായകന്‍ എന്നു വിളിക്കാം, അഭിനേതാവ് എന്നു വിളിക്കാം, നിര്‍മാതാവ് എന്നു വിളിക്കാം ഗായകന്‍ എന്നും വിളിക്കാം. സകലകലയുടെ ആലയമായ ശ്രീനിവാസന്‍റെ മകന്‍