Sunday, September 6, 2026

‘തേരി മേരി’ ചിത്രീകരണം ആരംഭിച്ചു

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അജിത്ത് എസ് കെ, സമീർ ചെമ്പയി എന്നിവര് ചേർന്ന് നിർമ്മിച്ച് ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം തേരി മേരിയുടെ ചിത്രീകരണം ആരംഭിച്ചു. അനൂപ് മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കിംഗ് ഓഫ് ഫിഷ് ആണ് ടെക്സാസ് ഫിലിം ഫാക്ടറി നിർമ്മിച്ച മറ്റൊരു ചിത്രം. ആരതി ദേവിയുടേതാണ് തിരക്കഥയും സംവിധാനവും.

മാർച്ച് 16 ശനിയാഴ്ച വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ വെച്ച് ചിത്രത്തിന്റെ പൂജചടങ്ങുകൾ നടന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അലക്സ് തോമസ്, ബബിത ബാബു തുടങ്ങിയവർ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. അലക്സ് തോമസ് ഫസ്റ്റ് ക്ലാപ്പ് നല്കി. തെലുങ്ക് താരം ശ്രീരംഗ സുധയും അന്ന രാജനും മറ്റ് പ്രധാന കഥാപാത്രമായി എത്തുന്നു. ഇർഷാദ് അലി, ഷാജു ശ്രീധർ, ബബിത ബാബു, സോഹൻ സീനുലാൽ, എന്നിവരാണ് ചിത്രത്തിലെ മറ്റ്  അഭിനേതാക്കൾ. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്ണൻ, സംഗീതം കൈലാസ് മേനോൻ, എഡിറ്റിങ് എം എസ് അയ്യപ്പൻ, വർക്കല, തിരുവനന്തപുരം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ ചിത്രീകരണം നടക്കും.

spot_img

Hot Topics

Related Articles

Also Read

ആനന്ദ് ഏകർഷിയുടെ ആട്ടം; ട്രയിലർ റിലീസ്

0
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയ് നിർമ്മിച്ച് നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ‘ആട്ട’ത്തിന്റെ ട്രയിലർ റിലീസായി. ചേംബർ ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രമാണ് ആട്ടം.

കഥയിലും തിരക്കഥയിലും അഭിനയത്തിലും പാട്ടിലും തിളങ്ങി മലയാള സിനിമയുടെ ‘കിങ് ഫിഷ്’

0
“എനിക്കു സിനിമയില്‍ ആദ്യമായി അവസരം തന്നത് വിനയേട്ടന്‍ ആണെന്നു ഞാന്‍ എവിടേയും പറയും. പക്ഷേ ,രഞ്ജിത്തേട്ടന്‍ ചെയ്ത ‘തിരക്കഥ’ എന്ന ചിത്രമാണ് എനിക്കു ബ്രേക്ക് നല്കിയത്. "

കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ് മരിച്ച നിലയില്‍

0
ദേശീയ പുരസ്കാര ജേതാവും കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ  നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.

പുതിയ ഭാവത്തിലും വേഷപ്പകർച്ചയിലും പൃഥ്വിരാജും ബേസിലും; ‘ഗുരുവായൂരമ്പലനടയിൽ’ ടീസർ റിലീസ്

0
'ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

നവംബർ മൂന്നിന് തിയ്യേറ്ററുകളിലേക്ക് പറന്നിറങ്ങാനൊരുങ്ങി ‘ഗരുഡൻ’

0
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തിയത്  അഭിരാമിയാണ്.  മിഥുൻ മാനുവലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ചാം പാതിരയാണ് മിഥുൻ മാനുവല് തിരക്കഥ ഒരുക്കിയിരിക്കുന്ന മറ്റൊരു സിനിമ.